അണക്കെട്ടിലെ മണല്‍ വാരി വരുമാനമുണ്ടാക്കും

Posted on: 21 Feb 2009


തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിലെ മണല്‍ വിറ്റ് ഖജനാവിന് വരുമാനമുണ്ടാക്കാന്‍ ബജറ്റ് നിര്‍ദ്ദേശം. അണക്കെട്ടുകള്‍ 30-40 ശതമാനം നികന്നുകിടക്കുകയാണ്. ഇതിലെ മണല്‍ വിറ്റാല്‍ 12,000 - 15,000 കോടിയുടെ വരുമാനമുണ്ടാവുമെന്നാണ് കണക്ക്. മണല്‍ക്ഷാമവും പരിഹരിക്കപ്പെടും. അണക്കെട്ടുകള്‍ക്ക് ബലക്ഷയമുണ്ടാവാത്ത രീതിയിലും കുടിവെള്ളവിതരണം തടസ്സപ്പെടാതെയും പരിസ്ഥിതി ആഘാതം പരമാവധി കുറച്ചുമാണ് മണല്‍ വാരുന്നത്. പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടന്നുവരുന്നു. ഈ പഠനം പൂര്‍ത്തിയായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മലമ്പുഴ അണക്കെട്ടിലെ മണല്‍ പരസ്യമായി ടെണ്ടര്‍ചെയ്യും. മണല്‍ നീക്കംചെയ്യാന്‍ രണ്ടു വര്‍ഷമായിരിക്കും കാലാവധി. 2009-10 വര്‍ഷം ഈയിനത്തില്‍ 300 കോടി വരുമാനം പ്രതീക്ഷിക്കുന്നു.



MathrubhumiMatrimonial