
കരാര്‍ പണികള്‍ക്ക് നിബന്ധനകള്‍
Posted on: 21 Feb 2009
തിരുവനന്തപുരം: മരാമത്ത് പണികള്‍ക്ക് ചില നിബന്ധനകള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. വിഷന്‍ 2010 അടക്കമുള്ള റോഡുകള്‍, ബൈപ്പാസുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാണ്. കരാറിന് ഇ-ടെന്‍ഡറാക്കി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാത്ത ഒരു പ്രവൃത്തിയും ടെന്‍ഡര്‍ ചെയ്യാന്‍ പാടില്ല. കൃത്യമായ നിര്‍മാണ കാലാവധി നിശ്ചയിക്കണം. കാലതാമസം വന്നാല്‍ പിഴ ഈടാക്കണം.
പത്രപ്രവര്‍ത്തക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 20 ലക്ഷം
തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ബജറ്റില്‍ 20 ലക്ഷം രൂപ വകയിരുത്തി. ആലപ്പുഴ പ്രസ്‌ക്ലബ്ബിന് 15 ലക്ഷം രൂപയും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് 20 ലക്ഷം രൂപയും വകയിരുത്തി.
