
നികുതിവരുമാനം 10,000 കോടി കവിഞ്ഞു
Posted on: 20 Feb 2009
തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനം 10,000 കോടി രൂപ കവിഞ്ഞെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വാണിജ്യ നികുതി വരുമാനം 23 ശതമാനമാണ് വര്‍ധിച്ചത്. മാന്ദ്യകാലത്തും നികുതിവരുമാനം വര്‍ധിച്ചത് എടുത്ത് പറയേണ്ട നേട്ടമാണെന്നും തോമസ് ഐസക് പറഞ്ഞു. പുതിയ നികുതിനിര്‍ദേശങ്ങളില്ലാത്ത ബജറ്റാണ് അദ്ദേഹം ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്.
