സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കും

Posted on: 20 Feb 2009


തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 2480 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിലകുറച്ച് കാണിച്ച് സ്ഥലം റജിസ് ട്രേഷന്‍ നടത്തിയവരുടെ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പിലാക്കും. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ 100 കോടി വരുമാനം പ്രതീക്ഷിക്കുന്നു. 2009-2010 ല്‍ ഭൂമിക്ക് ന്യാവില നിശ്ചയിക്കുകയും റജിസ്‌ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഇളവും നല്‍കും.




MathrubhumiMatrimonial