
വീടുകള്‍ക്ക് 50 കോടി, ഭൂമി വാങ്ങാന്‍ 30 കോടി
Posted on: 20 Feb 2009
തിരുവനന്തപുരം: സംസ്ഥാനത്തെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി വീട് നിര്‍മ്മാണത്തിന് 50 കോടിരൂപയും ഭൂമി വാങ്ങുന്നതിന് 30 കോടിരൂപയും വകയിരുത്തി. ഇതിന് പുറമേ ഇ എം എസ് പാര്‍പ്പിട പദ്ധതിക്ക് 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 5 ലക്ഷം വെദ്യുതി കണക്ഷനുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
