മലബാര്‍ വികസനത്തിന് 1,500 കോടി
Posted on: 20 Feb 2009
തിരുവനന്തപുരം: 1,500 കോടിയുടെ മലബാര്‍ പാക്കേജിലൂടെ മലബാര്‍ മേഖലയുടെ വികസനത്തിന് പ്രത്യേക ഊന്നലാണ് ബജറ്റ് നല്‍കുന്നത്. ബേപ്പൂര്‍ തുറമുഖ നവീകരണം, മലബാറിലെ റോഡുകളുടെയും പാലങ്ങളുടെയും വികസനം തുടങ്ങിയവ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു.
ബേപ്പൂര്‍ തുറമുഖത്തിന്റെ നവീകരണം പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടി ഈവര്‍ഷം പൂര്‍ത്തിയാക്കും. തുറമുഖത്തേക്കുള്ള റോഡ് വികസനത്തിന് അഞ്ചുകോടി ബജറ്റില്‍ വകയിരുത്തുന്നു. റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷം തന്നെ തുടങ്ങും.
നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച പാലങ്ങളുടെ റീ ടെന്‍ഡര്‍ നടപടി ഈവര്‍ഷം തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. 274 കോടി രൂപയുടെ 98 പാലങ്ങളും 151 കോടിയുടെ 108 കെട്ടിടങ്ങളും 344 കോടിയുടെ റോഡുകളും പാക്കേജില്‍ ഉള്‍പ്പെടുന്നു.