ഇടക്കാല ബജറ്റ്: എട്ടു ശതമാനം വളര്‍ച്ച ലക്ഷ്യം

Posted on: 16 Feb 2009


ന്യൂഡല്‍ഹി: 2009-2010ലേയ്ക്കുള്ള ഇടക്കാല ബജറ്റ് ലോക്‌സഭയില്‍ മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു.

ഏഴു ശതമാനത്തിനും എട്ടു ശതമാനത്തിനും ഇടയില്‍ സ്ഥിരവളര്‍ച്ച ലക്ഷ്യമിടുന്നതായും പൊതുമിനിമം പരിപാടിയിലെ ഏഴു ലക്ഷ്യങ്ങളും നേടാന്‍ കഴിഞ്ഞതായും പ്രണബ് മുഖര്‍ജി പറഞ്ഞു.

നികുതിനിരക്കുകളില്‍ വ്യത്യാസമില്ലാത്ത ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് മന്ത്രി മുഖര്‍ജി അവകാശപ്പെട്ടു.

യു.പി.എ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷവും 9 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യം വിപണിയിലെ വില നിലവാരത്തെ ബാധിച്ചു. എന്നാല്‍ ബാങ്കുകളുടെയും സാമ്പത്തിക വിദഗ്ധരുടെയും സഹായത്തോടെ ഇന്ത്യന്‍ സാമ്പത്തിക നിലയെ അസ്ഥിരമാകാതിരിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ബജറ്റ് പ്രസംഗമായിരുന്നു മുഖര്‍ജിയുടേത്.



MathrubhumiMatrimonial