മേധാവികളാകാം ഈ നവരാത്രിയിലൂടെ
Posted on: 16 Oct 2012
ആചാര്യ എം.ആര്‍. രാജേഷ്
അനുഭവത്തിലൂടെ ആര്‍ജിക്കുന്ന അറിവ് എല്ലാക്കാലത്തും നമുക്ക് ഗുണമുള്ളതായിരിക്കും. ആ അറിവ് നമ്മെ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് ആനയിക്കും. ഇത്തരത്തില്‍ പുരോഗതിയുടെ ഉത്തുംഗശൃംഗത്തിലേക്ക് മനുഷ്യനെ കൊണ്ടുചെല്ലാനുള്ള പ്രാചീന ഋഷിയുടെ രഹസ്യസാധനാ പദ്ധതിയാണ് നവരാത്രി ആഘോഷം.
അറിവിനെ അനുഭവത്തിലൂടെ സാക്ഷാത്കരിക്കാനുള്ള കര്‍മപദ്ധതി വേദങ്ങള്‍തൊട്ട് തുടങ്ങിയതാണ്. ശരത്കാലത്തിന്റെ തുടക്കത്തിലേ ആദ്യ ഒന്‍പത്ദിവസം നവരാത്രിയായി ആഘോഷിക്കുന്നു. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ നവമിവരെയുള്ള ഈ ഒന്‍പതു ദിവസങ്ങളില്‍ വേദങ്ങളില്‍ വാഴ്ത്തുന്ന ജഗദീശ്വരിയായ അദിതി മാതാവിന്റെ, വാഗീശ്വരിയുടെ വിവിധ രൂപങ്ങളെ ഉപാസിക്കുകയാണ് ചെയ്തുവരുന്നത്. ദുര്‍ഗയും മഹാലക്ഷ്മിയും സരസ്വതിയുമൊക്കെ ഉപാസനയിലൂടെ കടന്നുവരുന്ന അപൂര്‍വ സമയമാണിത്. അക്ഷരസ്വരൂപിണിയുടെ വരപ്രസാദമാണ് ഇക്കാലയളവില്‍ ഏതു സാധകനും ആഗ്രഹിക്കുന്നത്.
ഭാരതത്തില്‍ കലാകാരനെയും സംഗീതജ്ഞനെയും കവിയെയും ശില്പിയെയുമൊക്കെ സാധകനായാണ് കാണുന്നത്. കാരണം ഈ വിഭിന്ന കര്‍മമേഖലകളിലൂടെ അവര്‍ സാക്ഷാത്കരിക്കുന്നത് വാഗീശ്വരിയെത്തന്നെയാണ്. അനവദ്യസുന്ദരമായ ആദ്യാശക്തിയുടെ വിവിധ തലങ്ങളെയും ഭാവങ്ങളെയും തന്നെയാണല്ലോ ഗാനത്തിലൂടെയും കവിതയിലൂടെയും ശില്പത്തിലൂടെയും എല്ലാം അവതരിപ്പിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ നേര്‍ത്ത ദളങ്ങളില്‍ ഏതൊരു സൗന്ദര്യാസ്വാദകനെയും ആനന്ദിപ്പിക്കുന്ന മൃണ്‍മയവും സൂക്ഷ്മാതിസൂക്ഷ്മവുമായ ചിത്രങ്ങളെ വരച്ചുവെച്ച ആ ആദ്യാശക്തിയെത്തന്നെയാണ് കലാകാരന്മാരും കവികളും അനുകരിക്കുന്നത്. നാശമില്ലാത്ത അറിവാണ് വേദവും അക്ഷരവും. അക്ഷരങ്ങളുടെ അധിദേവതയായ വാഗീശ്വരിയെ സാക്ഷാത്കരിക്കുക മനുഷ്യനായിപ്പിറന്ന ഏതൊരു വ്യക്തിയുടെയും അവകാശമാണ്, ലക്ഷ്യവും. വാഗീശ്വരിയുടെ സര്‍ഗശക്തിയെയാണ് ഉപാസകന്മാര്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത്.
സ്വശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ഹ്രസ്വമായ പതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ഈ രഹസ്യചിന്തയാണ് ഐതരേയോപനിഷത്തിന്റെ പ്രതിപാദ്യ വിഷയം. ജഗത്തില്‍ കാണുന്ന അഗ്‌നി ശരീരത്തില്‍ വാണിയായി പ്രത്യക്ഷപ്പെടുന്നു. വായു ശരീരത്തില്‍ പ്രാണനാണ്. സൂര്യനാകട്ടെ കണ്ണുകളാകുന്നു. ചെവികള്‍ ദിശകളാകുന്നു. ഔഷധികളും വനസ്പതികളും ശരീരത്തിലേ രോമമാകുന്നു. ചന്ദ്രന്‍ മനസ്സാകുന്നു. മൃത്യു അപാനനും ജലം വീര്യവുമാകുന്നുവെന്ന് ഐതരേയോപനിഷത്ത് പറയുന്നു. പക്ഷേ, ഇതൊരു അറിവാണ്. ഈ അറിവ് ഉപനിഷദ് ഋഷികള്‍ക്ക് കിട്ടിയത് ഉപാസനയില്‍ നിന്നാണ്. ആ ഉപാസന എവിടെ നിന്നാണ് ആരംഭിക്കേണ്ടത് ? ആരില്‍ നിന്നാണ് ഈ അറിവ് നേടാന്‍ കഴിയുക? ആ അറിവ് നേടാന്‍ ഏതു തപമാണ് ചെയ്യേണ്ടത് ? ഈദൃശചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നവരാത്രികളിലും വിജയദശമിയിലും കൊണ്ടാടുന്നത്.
അറിവ് അനുഭവമാക്കി മാറ്റുന്നതിന് പിതൃക്കള്‍ പോയ വഴിയേ നമുക്കും നടക്കാം അതാണ് നവരാത്രി ചിന്തയുടെ ഹരിശ്രീഃ