
ബാലാനന്ദന്റെ മരണം തീരാനഷ്ടം -വി.എസ്
Posted on: 19 Jan 2009
കളമശ്ശേരി: രാജ്യത്ത് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇ. ബാലാനന്ദന്‍ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ആലുവയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ വളര്‍ന്ന അദ്ദേഹം പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റുമായി. ഇതോടൊപ്പം സി.പി.എമ്മിന്റെ പുനഃസംഘടനയിലും പ്രവര്‍ത്തിച്ചു. സാധാരണക്കാരന്റെയും തൊഴിലാളികളുടെയും ജനാധിപത്യ വിശ്വാസികളുടെയും താല്പര്യം സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വര്‍ഗീയ ഫാസിസ്റ്റ് പ്രഭുക്കള്‍ക്ക് നേരെ നിരന്തരം അദ്ദേഹം സമരം നടത്തി. രാജ്യപുരോഗതി ആഗ്രഹിക്കുന്നവര്‍ക്ക് ബാലാനന്ദന്റെ മരണം തീരാനഷ്ടമാണെന്നും വി.എസ്. പറഞ്ഞു.
