തൊഴിലാളിവര്‍ഗത്തിനായി സമര്‍പ്പിച്ച ജീവിതം -എം.പി.വീരേന്ദ്രകുമാര്‍
Posted on: 19 Jan 2009
കോഴിക്കോട്: തൊഴിലാളിവര്‍ഗത്തിന്റെ ഉന്നമനത്തിനായി ആറു പതിറ്റാണ്ടുകാലം സേവനമര്‍പ്പിച്ച ഇ.ബാലാനന്ദന്റെ നിര്യാണം പൊതുജീവിതത്തിനു കനത്ത നഷ്ടമാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു.
ആശയങ്ങളുടെ പ്രതിബദ്ധതകൊണ്ട് രാഷ്ട്രീയത്തില്‍ വന്ന അദ്ദേഹം സാധാരണ തൊഴിലാളിയായാണ് ജീവിതമാരംഭിച്ചത്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം തുടങ്ങിയ ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചു. ലാളിത്യം ജീവിതവ്രതമാക്കിയ ബാലാനന്ദന്‍ നിയമസഭാംഗം, രാജ്യസഭാംഗം, ലോക്‌സഭാംഗം എന്നീ നിലകളില്‍ ശ്രദ്ധേയനായി. കഠിനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും അതിനെ ഊഷ്മളതയോടെ സമീപിച്ചു. ട്രേഡ് യൂണിയന്‍ വിഷയങ്ങളില്‍ അവസാനവാക്കായ ബാലാനന്ദന്‍ ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച മാതൃകാ കമ്യൂണിസ്റ്റുകാരനാണ് -വീരേന്ദ്രകുമാര്‍ പറഞ്ഞു.