കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച തൊഴിലാളി നേതാവ് -പി.വി.ചന്ദ്രന്‍

Posted on: 19 Jan 2009


കോഴിക്കോട്: ജീവിതാന്ത്യംവരെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ട്രേഡ് യൂണിയന്‍ നേതാവാണ് ഇ.ബാലാനന്ദനെന്ന് 'മാതൃഭൂമി' മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ പറഞ്ഞു.

തൊഴിലാളികള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചപ്പോഴും സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ബാലാനന്ദന്റെ നിര്യാണം തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് -പി.വി.ചന്ദ്രന്‍ പറഞ്ഞു.




MathrubhumiMatrimonial