ബാലാനന്ദന്‍ തൊഴിലാളിവര്‍ഗത്തെ കൂറോടെ സേവിച്ച നേതാവ് - സോമനാഥ് ചാറ്റര്‍ജി

Posted on: 19 Jan 2009


ന്യൂഡല്‍ഹി: പാര്‍ട്ടിയെയും ജനങ്ങളെയും വിശിഷ്യാ തൊഴിലാളിവര്‍ഗത്തെയും കൂറോടെ സേവിച്ച നേതാവായിരുന്നു ഇ. ബാലാനന്ദനെന്ന് സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും അദ്ദേഹത്തോടൊത്ത് ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്ന തനിക്ക്, അദ്ദേഹത്തിന്റെ സത്യസന്ധതയും പാവപ്പെട്ടവരോടുള്ള കൂറും ഏറെ ആദരണീയമായി തോന്നി - സ്​പീക്കര്‍ പറഞ്ഞു.




MathrubhumiMatrimonial