ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം
Posted on: 19 Jan 2009
കൊച്ചി: തൊഴിലാളികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഇ. ബാലാനന്ദനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും തൊഴില്‍ നിയമങ്ങളെക്കുറിച്ച് ഇത്രയേറെ പഠിച്ചിട്ടുമുള്ള നേതാവ് കേരളത്തില്‍ അപൂര്‍വമാണെന്നും ആന്റണി പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ നേതാവാണ് ബാലാനന്ദനെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ബാലാനന്ദന്റെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി പ്രസ്ഥാനത്തിനും നഷ്ടമാണെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.
തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കരുത്തുറ്റ നേതൃത്വം നല്‍കിയ കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ അത്യുന്നത നേതാവിനെയാണ് നഷ്ടമായതെന്ന് ഇ. ബാലാനന്ദനെ അനുസ്മരിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. തിരുവിതാംകൂറിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ നെടുംതൂണായി വളര്‍ന്ന അദ്ദേഹത്തിന്റെ വിയോഗം അപരിഹാര്യമായ നഷ്ടമാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റത്തിന് പ്രധാന പങ്കുവഹിച്ച നേതാവാണ് ഇ. ബാലാനന്ദനെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു ബാലാനന്ദനെന്ന് മന്ത്രി എസ്. ശര്‍മ അനുസ്മരിച്ചു.
ട്രേഡ് യൂണിയന്‍ രംഗത്ത് പല കാര്യങ്ങള്‍ക്കും വ്യക്തത വരുത്താന്‍ ബാലാനന്ദന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് പറഞ്ഞു. സി.ഐ.ടി.യു.വിനും തൊഴിലാളി വര്‍ഗത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക പരിവര്‍ത്തനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ണായക നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ബാലാനന്ദനെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇ. ബാലാനന്ദന്റെ നിര്യാണത്തില്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്, കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി.ജെ. ജോസഫ്, ജനറല്‍ സെക്രട്ടറി കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജനതാദള്‍ ജില്ലാ പ്രസിഡന്റ് എന്‍.യു. ജോണ്‍കുട്ടി, ജില്ലാ സെക്രട്ടറി സാബു ജോര്‍ജ്, യുവ ജനതാദള്‍ ജില്ലാ പ്രസിഡന്റ് സലിം എടത്തല, എന്‍.സി.പി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.സി. രമേശ്, സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരന്‍, പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ജോ ആന്റണി, ബഹുജന്‍ സമാജ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മുട്ടം അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എം. ഹാരീസ്, ആര്‍.എസ്.പി. (ബേബി ജോണ്‍) സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, ജില്ലാ സെക്രട്ടറി കെ. രജികുമാര്‍, കോണ്‍ഗ്രസ്-എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ., ജനറല്‍ സെക്രട്ടറി വി.കെ. ബാബു, ജില്ലാ പ്രസിഡന്റ് പി.ജെ. മാത്യു, ജനറല്‍ സെക്രട്ടറി വി.പി. സന്തോഷ്, സംസ്ഥാന സെക്രട്ടറി ബി.എ. അഷറഫ്, ആര്‍.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., സംസ്ഥാന സെക്രട്ടറി സലിം പി. ചാക്കോ, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. ഇസ്മയില്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് കുരുവിള മാത്യൂസ്, മുനിസിപ്പല്‍ ചേംബര്‍ ഓഫ് കേരള ചെയര്‍മാന്‍ സി. ദിവാകരന്‍, ടി.യു.സി.ഐ. സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ്, സി.പി.ഐ. (എംഎല്‍) റെഡ് ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍, യു.ടി.യു.സി. ജില്ലാ സെക്രട്ടറി എം.കെ.എ. അസീസ്, മന്‍വി ജന്‍ഹിത് പ്രതിഷുാന്‍ സംസ്ഥാന പ്രസിഡന്റ് കെ.യു. ഇബ്രാഹിം, പി.എം.കെ. സംസ്ഥാന പ്രസിഡന്റ് പി.സി. മോഹനന്‍, ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി ഷെറീഫ് മരയ്ക്കാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
തിരുവനന്തപുരം: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം. പൊളിറ്റ്ബ്യൂറോയില്‍ ദീര്‍ഘകാലം അംഗവുമായിരുന്ന ഇ. ബാലാനന്ദന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-തൊഴിലാളി സംഘടനാരംഗങ്ങളിലെ പ്രമുഖര്‍ അനുശോചിച്ചു.
തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവും മികച്ച പാര്‍ലമെന്‍േററിയനുമായിരുന്നു ഇ. ബാലാനന്ദനെന്ന് നിയസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബാലാനന്ദന്റെ നിര്യാണത്തില്‍ മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, ബിനോയ്‌വിശ്വം, മോന്‍സ് ജോസഫ്, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് രമേശ്‌ചെന്നിത്തല, ആര്‍.എസ്.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള, ആര്‍.എസ്.പി. മുന്‍ ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷ്, സെക്രട്ടറി ടി.വി. രാജേഷ് എന്നിവര്‍ അനുശോചിച്ചു.