അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമേകി മാറത്തഹള്ളിയിലെ കരുണാശ്രയ
Posted on: 31 Dec 2008
ഉപാധികളില്ലാത്ത സ്നേഹത്തിലൂടെ അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമേകുകയാണ് മാറത്തഹള്ളിയിലെ കരുണാശ്രയ സാന്ത്വന പ്രചരണ കേന്ദ്രം

മരുന്നിനോ ശസ്ത്രക്രിയയേ്ക്കാ മോചനം നല്‍കാനാവാത്ത കഠിനവേദന കടിച്ചമര്‍ത്തിക്കൊണ്ട് കരുണാശ്രയ സാന്ത്വന പരിചരണകേന്ദ്രത്തിന്റെ അകത്തളങ്ങളില്‍ ജീവിതത്തിന്റെ അവസാന നാളുകള്‍ തള്ളിനീക്കുന്ന 45-കാരനായ സുരേഷ് കുമാര്‍ (പേര്‍ സാങ്കല്പികം) ചോദിച്ചു: ''മരിക്കുമെന്ന് എനിക്കുറപ്പാണ്. അതിനുമുന്‍പ് ഒരിക്കലെങ്കിലും എനിക്കെന്റെ മകളെ കാണിച്ചുതരുമോ?ഹ്ര സുരേഷിനെ ആശ്വസിപ്പിക്കാനായി കരുണാശ്രയയിലെ കൗണ്‍സലര്‍ പൂര്‍ണിമ തലയാട്ടി. ഹൃവരും. അവള്‍ വരും.
കാന്‍സറിന്റെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലുള്ളവര്‍ക്ക് സാന്ത്വനപരിചരണം നല്‍കുന്ന കരുണാശ്രയയില്‍ ഏഴു മാസങ്ങള്‍ക്കു മുമ്പാണ് സുരേഷ് എത്തിയത്. കാര്‍സിനോ റെക്റ്റംയ്ത്ത ബാധിച്ച സുരേഷിനെ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞിരുന്നു. തുടര്‍ന്ന് കരുണാശ്രയയിലെ ഡോക്ടര്‍മാരും കൗണ്‍സലര്‍മാരും നല്‍കിപ്പോരുന്ന പരിചരണത്തിലൂടെ അയാള്‍ ജീവിതം തള്ളിനീക്കുകയാണ്. കരുണാശ്രയയില്‍ സുരേഷിനെക്കൂടാതെ നിരവധി പേരുണ്ട്. എല്ലാവരും മരണം വിളിപ്പാടകലെ കാണുന്നവര്‍. പലപ്പോഴും പരസഹായം ആവശ്യമുള്ളവര്‍. എല്ലാവരെയും വേദന കാര്‍ന്നു തിന്നുന്നു. ഇവരെ കാണുമ്പോള്‍ മനുഷ്യരെന്തിനാണ് ഇത്രയധികം വേദന തിന്ന് മരിക്കുന്നതെന്ന് ചിന്തിച്ചുപോകും.
ഒക്യുപ്പേഷണല്‍ തെറാപ്പിയ്ത്ത, ഫ്രഡൈവര്‍ഷണല്‍ തെറാപ്പിയ്ത്ത തുടങ്ങിയ സാന്ത്വന ചികിത്സാ രൂപങ്ങളിലൂടെ 99 ശതമാനം വേദനയും ഇല്ലാതാക്കാനാകുമെന്ന വിശ്വാസത്തില്‍ ഡെയിം സിസിലി സോണ്ടേഴ്‌സിന്റെ നേതൃത്വത്തില്‍ 1994-ലാണ് ബാംഗ്ലൂര്‍ ഹോസൈ്പസ് ട്രസ്റ്റ് എന്ന പേരില്‍ സംഘടന ആരംഭിച്ചത്. ഡോ. എസ്. എന്‍. സിംഹ ചെയര്‍മാനും കിഷോര്‍ എസ് . റാവു മാനേജിങ ് ട്രസ്റ്റിയുമായുള്ള സംഘടന കേരളത്തിലും മറ്റും വിപ്ലവം സൃഷ്ടിച്ചുവരുന്ന പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളുടെ സൂക്ഷ്മരൂപമായിരുന്നു.
ആരംഭത്തില്‍ കേന്ദ്രത്തില്‍ ഒരു രോഗിയാണുണ്ടായിരുന്നത്. പിന്നീട് അവര്‍ ഹോം കെയര്‍ സര്‍വീസും ആരംഭിച്ചു. മാറത്തഹള്ളിയില്‍ ഇന്നത്തെ അഞ്ചേക്കര്‍ പറമ്പിലെ കരുണാശ്രയ കേന്ദ്രം ആരംഭിക്കുന്നത് 1999-ലാണ്. മലയാളിയായ സുദര്‍ശന്‍ ഗോപാലടക്കം മൂന്ന് ഡോക്ടര്‍മാര്‍ കേന്ദ്രത്തില്‍ ചികിത്സ നല്‍കുന്നു. രണ്ടര വയസ്സുള്ള കുട്ടി മുതല്‍ 103 വയസ്സുള്ളവര്‍ വരെ കരുണാശ്രയയുടെ ഭാഗമായിട്ടുണ്ടെന്ന് കിഷോര്‍ റാവു പറഞ്ഞു.
സാധാരണ കാണാറുള്ളപോലെ കരുണാശ്രയയിലെ എല്ലാ അന്തേവാസികളും കുടുംബം ഉപേക്ഷിച്ചവരല്ല. സുരേഷിനെപ്പോലെയുള്ള ചിലരൊഴികെ മിക്കവരുടെയും കുടുംബം അവര്‍ക്കൊപ്പമുണ്ട്. രോഗിയെക്കാള്‍ ബന്ധുക്കളെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ബുദ്ധിമുട്ടെന്ന് കൗണ്‍സലര്‍മാര്‍ പറയുന്നു. പലരും കുടുംബത്തിന്റെ ഏക താങ്ങായിരുന്നിരിക്കും. നിനച്ചിരിക്കാതെ അത് നഷ്ടപ്പെടുന്ന അവസ്ഥ പലപ്പോഴും കുടുംബാംഗങ്ങള്‍ക്ക് താങ്ങാനാവില്ല.
എന്നാല്‍, മരണം മുന്നില്‍ കണ്ട് ജീവിതം തള്ളിനീക്കിയിരുന്ന ചിലര്‍ ജീവിതത്തിലേക്ക് മടങ്ങി വന്ന അത്ഭുതകഥകളും കരുണാശ്രയയിലുണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ്, വെറും 45 ദിവസങ്ങള്‍ ആയുസ്സ് പറഞ്ഞ ശാന്തി ഇന്നും സുഖമായി ജീവിക്കുന്നു. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് കിടന്നിരുന്ന ആനന്ദ് ശങ്കര്‍ ഇന്നും ആരോഗ്യവാനായിരിക്കുന്നു. സാന്ത്വന ചികിത്സയും ഈശ്വരാനുഗ്രഹവുമായിരിക്കും ഇവരെ രക്ഷിച്ചതെന്ന് നഴ്‌സുമാരിലൊരാളായ സിസ്റ്റര്‍ റാണിറ്റ് പറയുന്നു.
അന്തേവാസികളുടെ ആവശ്യങ്ങള്‍ സൗജന്യമായി ചെയ്തു കൊടുക്കുന്ന കേന്ദ്രത്തില്‍ രാവിലെ ആറു മണിക്ക് നല്‍കുന്ന ബെഡ് കോഫിയോടെ ദിവസം ആരംഭിക്കുന്നു. മരുന്നും മറ്റു ചികിത്സകള്‍ക്കും ശേഷം ഡൈവര്‍ഷണല്‍ തെറാപ്പിയുടെ ഭാഗമായി സംഗീതം, ആത്മീയപ്രഭാഷണങ്ങള്‍ എന്നിവയില്‍ മുഴുകുന്നു. വേദനയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇത്തരം ചികിത്സാരീതികള്‍ അവരില്‍ മാറ്റം വരുത്തുന്നതായി അധികൃതര്‍ പറയുന്നു. ഇതിനിടയിലെപ്പോഴെങ്കിലും മരണം സംഭവിക്കുമ്പോള്‍ അത് മറ്റ് അന്തേവാസികളെ ബാധിക്കാതിരിക്കുവാനും കേന്ദ്രത്തില്‍ സംവിധാനമുണ്ട്. മരിച്ചയാളുടെ മൃതദേഹം മറ്റൊരാളെയും കാണിക്കാതെ പിന്‍വാതിലിലൂടെ പുറത്തേക്കെത്തിക്കുന്നു.
ഇത്തരത്തില്‍ തന്റെ തൊട്ടടുത്ത് പാതി തുറന്നിരിക്കുന്ന വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് സുരേഷ് കുമാര്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു- ''വരും, എന്റെ മകള്‍ വരും. ( മാറത്തഹള്ളിയില്‍ എയര്‍പോര്‍ട്ട്-വാര്‍ത്തൂര്‍ റോഡില്‍ കുന്ദലഹള്ളി ഗേറ്റിനു സമീപമാണ് കരുണാശ്രയ സാന്ത്വന പരിചരണ കേന്ദ്രം. ഫോണ്‍: 28476133, 28476509.)

പി. യാമിനി