മുംബൈയ്ക്ക് പുതിയ പ്രഭാതം
Posted on: 30 Nov 2008
മുംബൈ: ഭീതിയുടെ വെടിയൊച്ചകള്‍ മാത്രം മുഴങ്ങിയ മുംബൈ നഗരം ശനിയാഴ്ച ഉച്ചയോടെ പുതുഭാവത്തിലേക്ക് കടന്നു. ശനിയാഴ്ച രാവിലെ 8.30 വരെ ഗ്രനേഡ് സേ്ഫാടനങ്ങളും വെടിയൊച്ചകളും മുഴങ്ങിയ താജ്‌ഹോട്ടല്‍ പിന്നീട് ശാന്തതയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഭീകരരെ വധിച്ച ആഹ്‌ളാദം ഗേറ്റ്‌വേയിലും താജിന് സമീപത്തും ഓടിയെത്തിയ ഓരോരുത്തരുടെയും മുഖത്തുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിക്കാട്ടി വിജയമാഘോഷിച്ചവര്‍, ദേശീയസുരക്ഷാ സേനാംഗങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഭാരത്മാതാ കി ജയ് വിളിച്ചവര്‍... അങ്ങനെ നഗരം ഓരോ സിരകളിലും അതിന്റെ ഊര്‍ജം വീണ്ടെടുക്കുകയായിരന്നു.
താജിന് മുന്നിലെ കടല്‍ ശാന്തമായിക്കിടന്നു. ഉച്ചയോടെ ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ടാറ്റ വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാറിനൊപ്പം താജിനു മുന്നില്‍ എത്തി. തന്റെ സ്വപ്നസൗധത്തെ നിര്‍ന്നിമേഷനായി നോക്കി നിന്ന കാഴ്ച മറ്റൊരു മുംബൈക്കാഴ്ചയായിരുന്നു. അകത്ത് കയറാതെ, താജ് ഹോട്ടലിന്റെ സൗന്ദര്യത്തകര്‍ച്ച ദര്‍ശിക്കാതെ രത്തന്‍ ടാറ്റ മടങ്ങി.
ശനിയാഴ്ച ഓഫീസുകള്‍ അടഞ്ഞുകിടന്നതിനാല്‍ നഗരം പൊതുവെ ശാന്തമായിരുന്നു. ട്രൈഡന്റില്‍ ജോലിക്കാരെത്തിയിരുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ പരക്കംപാച്ചിലുകള്‍ക്ക് മാത്രം ശമനമില്ല. യുദ്ധക്കളംപോലെയാണ് താജിനും ട്രൈഡന്റിനും സമീപമുള്ള സ്ഥലങ്ങളെങ്കിലും യുദ്ധം അവസാനിച്ച ശാന്തതയായിരുന്നു, എങ്ങും.
രാവിലെ ശിവജിപാര്‍ക്കിലെ വീട്ടില്‍ നിന്ന് ദാദര്‍ ശ്മശാനത്തിലേക്ക് ഹേമന്ത്കര്‍ക്കരയുടെ ശവശരീരം വിലാപഘോഷയാത്രയായി നീങ്ങിയപ്പോള്‍ ഒരു വീരയോദ്ധാവിനെ നഗരം എത്രമാത്രമാണ് ഹൃദയത്തില്‍ ഏറ്റിയിട്ടുള്ളതെന്ന് ഓരോരുത്തര്‍ക്കും ബോധ്യമായി.