
താജ് വെടിവയ്‌പ്: രക്ഷപ്പെട്ടവരില്‍ ടി.വി. ചന്ദ്രന്റെ മകനും
Posted on: 30 Nov 2008
പനാജി: ബുധനാഴ്ച രാത്രി മുംബൈയിലെ താജ് ഹോട്ടലിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രക്ഷപ്പെട്ടവരില്‍ പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രന്റെ മകനും. തീവ്രവാദികള്‍ ഹോട്ടലിലേക്ക് ഇരച്ചുകയറുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് സുഹൃത്തിന്റെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് പുറത്തുപോയതിനാലാണ് രക്ഷപ്പെട്ടത്.പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും ഉള്‍പ്പെടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായി.
