മേജര്‍ സന്ദീപിന്റെ വസതി കോടിയേരി സന്ദര്‍ശിക്കും
Posted on: 30 Nov 2008
തിരുവനന്തപുരം: മുംബൈയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി എന്‍.എസ്.ജി. കമാന്‍ഡര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌നന്റെ ബംഗളൂരുവിലെ വസതി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ ഞായറാഴ്ച സന്ദര്‍ശിക്കും.
മുംബൈ സി.എസ്.ടി. ടെര്‍മിനലില്‍ ആക്രമണത്തില്‍ കൊലപ്പെട്ട തിരുവനന്തപുരം വലിയശാല സ്വദേശി മുരുകന്‍, മകന്‍ അനീഷ് പ്രഭു എന്നിവരുടെ വീട് മന്ത്രി എം.വിജയകുമാര്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാന്‍ ഭീകരര്‍ നടത്തിയ കിരാതമായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സേനാംഗങ്ങള്‍, മറ്റാളുകള്‍ എന്നിവരുടെ കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അനുശോചനം അറിയിച്ചു.
മനുഷ്യത്വരഹിതവും ഹീനവുമായ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ചതിലും ഏറ്റുമുട്ടലില്‍ പോലീസ്-സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതിലും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.