ഭീകരാക്രമണം: ജര്‍മന്‍ ടൂറിസ്റ്റുകളെ തടയാന്‍ നീക്കമില്ല-കോണ്‍സല്‍ ജനറല്‍
Posted on: 30 Nov 2008
തിരുവനന്തപുരം: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്ന ജര്‍മ്മന്‍ ടൂറിസ്റ്റുകളെ തടയാന്‍ നീക്കമൊന്നുമില്ലെന്ന് ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ സ്റ്റെഫാന്‍ ഗ്രാഫ് പറഞ്ഞു. ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ മാത്രം ടൂറിസ്റ്റുകളെ തടയില്ലെന്ന് കോണ്‍സല്‍ ജനറല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മാക്‌സ്മുള്ളര്‍ ഭവന്‍ സ്ഥാപിക്കുന്നതിന്റെയും ഐ. ടി. വ്യവസായ നിക്ഷേപസാധ്യതകള്‍ സംബന്ധിച്ചതിന്റെയും ചര്‍ച്ചകള്‍ക്കായാണ് സ്റ്റെഫാന്‍ഗ്രാഫ് എത്തിയത്.
വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യംവെച്ച് ഭീകരാക്രമണം ഇന്ത്യയില്‍ ആദ്യത്തേതാണെന്നും ഇത് ഭീതിയുളവാക്കുന്നുണ്ടെന്നും ഗ്രാഫ് പറഞ്ഞു.
ഐ. ടി, ടൂറിസം, കയര്‍, ആരോഗ്യ മേഖലകളില്‍ കേരളത്തിന് നല്ല അടിത്തറയുണ്ട്. ഈ മേഖലകളില്‍ ജര്‍മ്മനിയും കേരളവുമായി സഹകരിച്ചുള്ള പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി, ഐ. ടി. അധികൃതര്‍ എന്നിവരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു-അദ്ദേഹം പറഞ്ഞു.
ഐ. ടി. മേഖലയിലെ സഹകരണത്തിന് ടെക്‌നോപാര്‍ക്കധികൃതരുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും അന്തിമ വ്യവസ്ഥകള്‍ രൂപപ്പെടുത്തി വരികയാണെന്നും ഗ്രാഫ് പറഞ്ഞു.