ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് താജ് ഗ്രൂപ്പ്‌

Posted on: 30 Nov 2008


മുംബൈ: മുംബൈയിലെ ഭീകരാക്രണത്തില്‍ തങ്ങളുടെ ഏതെങ്കിലും ജീവനക്കാരന് പങ്കുള്ളതായി സൂചനയില്ലെന്ന് താജ് ഹോട്ടല്‍ ഗ്രൂപ്പ് വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും താജ് ഹോട്ടലുകളുടെ നടത്തിപ്പുകാരായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിഡറ്റിന്റെ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ റെയ്മണ്ട് ബിക്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരിലൊരാള്‍ കഴിഞ്ഞ പത്തു മാസമായി താജ്മഹല്‍ ഹോട്ടലില്‍ 'ഷെഫ്' ആയി പ്രവര്‍ത്തിച്ചുവന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
താജ് ഹോട്ടലുകളുടെ ഉടമയും ടാറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ ശനിയാഴ്ച താജ്മഹല്‍ ഹോട്ടല്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഹോട്ടലില്‍ അവശേഷിച്ചിരുന്ന മൂന്നു ഭീകരരെ സേന വെടിവെച്ചുകൊന്നശേഷമായിരുന്നു സന്ദര്‍ശനം.
ടാറ്റ ഗ്രൂപ്പിലെ അനുബന്ധന കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്.






MathrubhumiMatrimonial