
കണ്ണീര്‍തുളുമ്പി ഭാരതം...
Posted on: 30 Nov 2008

കര്‍ക്കരെയുടെ മൃതദേഹം വഹിച്ചുനീങ്ങിയ വിലാപയാത്രയില്‍ ദേശസ്നേഹ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് അണിനിരന്നത്. ശിവജിപാര്‍ക്കിലെ വീട്ടില്‍ നിന്ന് ദാദര്‍ വൈദ്യുതി ശ്മശാനത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും വികാരവിവശരായ ജനങ്ങള്‍ ഇരമ്പിക്കൂടി.
മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖടക്കം ഒട്ടേറെ നേതാക്കളും പ്രമുഖരും ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
ബാംഗ്ലൂരില്‍ മേജര്‍ സന്ദീപിന്റെ ഭൗതിക ശരീരത്തില്‍ അഞ്ജലിയര്‍പ്പിക്കാന്‍ ജനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. പിന്നീടു നടന്ന വിലാപയാത്രയിലും ശവസംസ്‌കാരച്ചടങ്ങിലും അസംഖ്യമാളുകള്‍ പങ്കെടുത്തു.
