'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' സബീനയുടെ അവസാന എസ്.എം.എസ്.

Posted on: 30 Nov 2008


മുംബൈ: വ്യാഴാഴ്ച പുലര്‍ച്ചെ 3.40നാണ് ശാന്തനു സെയ്കിയയ്ക്ക് അവസാന എസ്.എം.എസ് സന്ദേശം ലഭിച്ചത്-ഫ്രഅവരെന്റെ ബാത്ത്‌റൂമിലെത്തി. ഞാനിവിടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയാണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ഭീകരര്‍ ആക്രമിച്ച മുംബൈയിലെ താജ് ഹോട്ടലില്‍ കുടുങ്ങിപ്പോയ ഭാര്യ സബീന സൈഗളിനെക്കുറിച്ച് ശാന്തനുവിന് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല; രണ്ടുദിവസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ താജിലെ മുറിയില്‍നിന്ന് സബീനയുടെ മൃതദേഹം കണ്ടെടുക്കുംവരെ.

വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും പ്രമുഖ ഭക്ഷ്യ നിരൂപകയുമായ സബീന താജിലെത്തിയെത്. പാര്‍ട്ടിക്കുശേഷം ആറാംനിലയിലെ ലക്ഷ്വറി സ്വീറ്റില്‍ സബീന വിശ്രമിക്കാനെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഭീകരര്‍ ഹോട്ടലിലേക്ക് ഇരച്ചുകയറിയത്.

വെടിയൊച്ച മുഴങ്ങിയയുടനെ സബീന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നു. ഇവിടെ കുഴപ്പമെന്തോ ഉണ്ടെന്നും ഹോട്ടല്‍ റിസപ്ഷനിലേക്ക് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നുമായിരുന്നു സബീന പറഞ്ഞത്. വെളിച്ചമെല്ലാം അണച്ച് മുറിയില്‍ത്തന്നെയിരിക്കാന്‍ സബീനയെ ഉപദേശിച്ചതായി സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞു. പിന്നീട് സബീന ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും തുടരെ എസ്.എം.എസ്സുകള്‍ അയച്ചുകൊണ്ടിരുന്നു. ആദ്യമാദ്യം കുഴപ്പമില്ല എന്നായിരുന്നു സന്ദേശങ്ങളിലുണ്ടായിരുന്നത്.

പിന്നീട് ഭയപ്പാടോടെയുള്ള കുറിപ്പുകളായി അത് മാറി. ഫ്രപുറത്ത് ഭയങ്കര വെടിവെപ്പാണ്. എന്റെ ജനാലച്ചില്ലുകളൊക്കെ തകര്‍ന്നുയ്ത്ത, ഫ്രവെടിവെപ്പ് തുടരുകയാണ്. എന്റെ മുറിയില്‍ വെളിച്ചവും ടി.വി.യും ഫോണും ഒന്നുമില്ല. അവരകത്തുണ്ട്. ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്ക് പേടിയാവുന്നുയ്ത്ത...എസ്.എം.എസ്സുകള്‍ തുടര്‍ന്നു. മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്ക് ഭയംമൂലം ശബ്ദം തൊണ്ടയില്‍ കുരുങ്ങിയ സബീനയുടെ അടക്കിപ്പിടിച്ച സംസാരം മാത്രമായിരുന്നു മറുപടി.

അപ്പോഴാണ് ഹോട്ടലില്‍ ഭയങ്കരമായ സ്‌ഫോടനമുണ്ടായത്. ഹോട്ടലിന്റെ മേല്‍ഭാഗത്തിന് തീപിടിച്ചു. ഫ്രസ്‌ഫോടനശബ്ദം എനിക്ക് കേള്‍ക്കാംയ്ത്ത-സബീനയുടെ എസ്.എം.എസ്. സുഹൃത്തുക്കള്‍ക്ക് ലഭിച്ചു. പിന്നീട് കുറേ നേരത്തേക്ക് സന്ദേശങ്ങളോ വിളികളോ ഒന്നുമുണ്ടായിരുന്നില്ല. ഹോട്ടലില്‍ തീപടരുന്നതുകണ്ട് സംഭ്രമിച്ച കുടുംബാംഗങ്ങളും സുഹൃത്തുക്കളും സബീനയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സബീന താമസിച്ചിരുന്ന ആറാം നിലയിലേക്ക് തീ പടര്‍ന്നു. സബീനയെ സമാധാനിപ്പിച്ചുകൊണ്ട് സന്ദേശങ്ങളയച്ചിരുന്ന താജിലെ ജീവനക്കാരിലൊരാള്‍ക്കും ശാന്തനുവിനും ഒടുവില്‍ ഒരു എസ്.എം.എസ് വന്നുയ്ത്ത അവര്‍ എന്റെ ബാത്ത്‌റൂമിലെത്തിയ്ത്ത.

പിന്നീട് സബീനയില്‍നിന്ന് ഒരു സന്ദേശവും വന്നില്ല. പത്രപ്രവര്‍ത്തകന്‍ കൂടിയായ ശാന്തനുവും സുഹൃത്തുക്കളും നിരന്തരം സബീനയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. വിളികളൊക്കെ വെറുതെയായി. സുഹൃത്തുക്കള്‍ പിന്നീടയച്ച നൂറുകണക്കിന് എസ്.എം.എസ്സുകള്‍ക്കും മറുപടികിട്ടിയില്ല.

രാജ്യത്തെ തന്നെ പ്രമുഖ ഭക്ഷ്യ പംക്തിയെഴുത്തുകാരിയാണ് സബീന സൈഗള്‍. ആഴ്ചതോറും ഓരോ റെസ്‌റ്റോറന്റുകളെ പരിചയപ്പെടുത്തുന്ന മെയ്ന്‍കോഴ്‌സ് എന്ന പംക്തി ഏറെ പ്രശസ്തമാണ്. സബീനയ്ക്കും ശാന്തനുവിനും രണ്ട് മക്കളുണ്ട്.





MathrubhumiMatrimonial