
രാജ്യം ശ്വാസം വിടാതെ 59 മണിക്കൂര്‍
Posted on: 30 Nov 2008
കഴിഞ്ഞ രണ്ടര ദിവസത്തോളം രാജ്യം വിറങ്ങലിച്ചു നില്ക്കുകയായിരുന്നു. മുംബൈയില്‍ ഭീകരര്‍ നടത്തിയ സംഹാരതാണ്ഡവം അവസാനിപ്പിക്കാന്‍ ജീവന്‍ പണയം വെച്ച് സൈനികര്‍ നടത്തിയ പോരാട്ടം ശ്വാസം വിടാതെയാണ് രാജ്യം വീക്ഷിച്ചത്. ഉദ്വേഗവും ആശങ്കയും നിറഞ്ഞ 59 മണിക്കൂറിനുശേഷം മുംബൈ സ്വതന്ത്രമായി
നവംബര്‍ 26
രാത്രി 9.45: കൊളാബയിലെ ലിയോപോള്‍ഡ് കഫേയ്ക്കകത്തുകടന്ന രണ്ട് ഭീകരര്‍ അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ വെടിവെക്കുന്നു
9.50: കൊളാബയിലെ പെട്രോള്‍ പമ്പില്‍ ഗ്രനേഡാക്രമണം.
9.55: സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്. വിലെപാര്‍ലെ റെയില്‍വേ സ്റ്റേഷന് പുറത്ത് കാറില്‍ വന്‍സേ്ഫാടനം.താജ്മഹല്‍ ഹോട്ടലിന്റെ ലോബിയില്‍ വെടിവെപ്പ്.
10.00: ഒബ്‌റോയ് ലോബിയില്‍ വെടിവെപ്പും ഗ്രനേഡാക്രമണവും. കൊളാബയിലെ നരിമാന്‍ ഹൗസില്‍ ഭീകരര്‍ ഇസ്രായേലുകാരെ ബന്ദികളാക്കി.
10.15: ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് പരിസരത്ത് വെടിവെപ്പ്.
10.50: കാമാ ഹോസ്പിറ്റലില്‍ വെടിവെപ്പ്.
11.00: മെട്രോ തിയേറ്ററിന് സമീപം വെടിവെപ്പ്.
11.30: ഗിര്‍ഗാവ് കടപ്പുറത്ത് രണ്ടുഭീകരര്‍ വെടിയേറ്റ് മരിച്ചു.
നവംബര്‍ 27
പുലര്‍ച്ചെ 12.30: കാമാ ഹോസ്പിറ്റലില്‍ ഭീകരരെ നേരിടാന്‍ ഇറങ്ങിയ എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെ, പോലീസ് ഉദ്യോഗസ്ഥരായ അശോക് കാംതെ, വിജയ് സലാസ്‌കര്‍ എന്നിവര്‍ വെടിയേറ്റ് മരിച്ചു.
2.30: താജ്മഹല്‍ ഹോട്ടലിന്റെ മട്ടുപ്പാവില്‍ വന്‍സേ്ഫാടനത്തെത്തുടര്‍ന്ന് തീപ്പിടിത്തം.
3.00: നാവികസേന കമാന്‍ഡോകള്‍ ഹോട്ടലില്‍.
6.00: കരസേന സ്ഥലങ്ങള്‍ വളഞ്ഞു.
6.35: ദേശീയ സുരക്ഷാഭടന്മാര്‍
താജിലും ഒബ്‌റോയിലും എത്തി.
10.30: ഭീകരരുമായി കമാന്‍ഡോകള്‍
ഏറ്റുമുട്ടല്‍ തുടങ്ങി.
11.00: നരിമാന്‍ ഹൗസില്‍ ഏറ്റുമുട്ടല്‍ ശക്തമായി.
12.30: താജില്‍ നിന്നും 50പേരെ രക്ഷിച്ചു
3.25: ഒബ്‌റോയില്‍ നിന്നും ചില വിദേശികളെ രക്ഷിച്ചു.
4.30: താജില്‍ നാലാം നിലയില്‍ ഭീകരര്‍ തീവെച്ചു.
4.30: പ്രത്യേകവിമാനത്തില്‍ 200 എന്‍.എസ്.ജി.
കമാന്‍ഡോകള്‍ കൂടി എത്തി.
5.35: സിഖ് റെജിമെന്റും രംഗത്ത്.
6.45: ഒബ്‌റോയില്‍ വന്‍സേ്ഫാടനം.
7.25: ഒബ്‌റോയിയുടെ നാലാം നിലയില്‍
വന്‍തീപ്പിടിത്തം.
നവംബര്‍ 28
രാത്രി മുഴുവന്‍ ഏറ്റുമുട്ടല്‍ തുടരുന്നു.
രാവിലെ 7.00: താജില്‍ നടന്ന ഏറ്റുമുട്ടലില്‍ എന്‍. എസ്.ജി.മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നു.
7.30: എന്‍.എസ്.ജി. കമാന്‍ഡോകളെ നരിമാന്‍ ഹൗസിന് മുകളില്‍ ഹെലികോപ്റ്ററില്‍ ഇറക്കി.
7.30: നരിമാന്‍ ഹൗസിലെ അഞ്ചാം നിലയില്‍ എന്‍.എസ്.ജി. നിലയുറപ്പിച്ചു.
3.00: ഒബ്‌റോയില്‍ രണ്ടുഭീകരരെ വെടിവെച്ചുകൊന്നതായി പ്രഖ്യാപനം. ഹോട്ടലിലെ മുഴുവന്‍ പേരെയും മോചിപ്പിച്ചു.
4.45: നരിമാന്‍ ഹൗസിന്റെ മൂന്നാം നിലയില്‍ വന്‍സേ്ഫാടനം.
5.40: നരിമാന്‍ ഹൗസിന്റെ മൂന്നാം നിലയിലെ ചുമര്‍ എന്‍.എസ്.ജി. സേ്ഫാടനത്തിലൂടെ തുളച്ചു.
6.30: താജിന്റെ ഒന്നാം നിലയില്‍ വന്‍തീപ്പിടിത്തം.
7.55: നരിമാന്‍ ഹൗസിലെ രണ്ടു ഭീകരരെയും കൊന്ന് കെട്ടിടം മോചിപ്പിച്ചു.
8.40: നരിമാന്‍ ഹൗസ് മോചിപ്പിച്ചതായി എന്‍.എസ്.ജി.യുടെ പ്രഖ്യാപനം.
8.40: താജില്‍ താഴത്തെ നിലയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; വന്‍ തീപ്പിടിത്തം.
നവംബര്‍ 29
രാവിലെ 6.04: താജിനുള്ളില്‍ അഞ്ച് ഉഗ്രസേ്ഫാടനങ്ങള്‍
6.56: താജിനുപുറത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പിന്മാറാന്‍ എന്‍.എസ്.ജി. ആവശ്യപ്പെട്ടു.
7.53: താജിനുള്ളില്‍ ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷപോരാട്ടം.
8.13: താജിനുള്ളിലെ മൂന്നുനാലു ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള തീവ്രശ്രമമെന്ന് സൈന്യം.
8.32: അവസാന ഭീകരനും കൊല്ലപ്പെട്ടു. താജിലെ പോരാട്ടം അവസാനിച്ചു.
8.49: മൂന്നു ഭീകരരെ ശനിയാഴ്ച വധിച്ചതായും പോരാട്ടം അവസാനിച്ചതായും എന്‍.എസ്.ജി. ഡയറക്ടര്‍ ജനറല്‍ ജെ.കെ. ദത്ത് പ്രഖ്യാപിച്ചു.
