രഹസ്യാന്വേഷണ സംവിധാനത്തിന്റെ വീഴ്ച- അദ്വാനി
Posted on: 29 Nov 2008
ന്യൂഡല്‍ഹി: രാജ്യം തീവ്രവാദികളുടെ ആക്രമണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തരുതെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ച ബി.ജെ.പി. വെള്ളിയാഴ്ച ചുവടുമാറ്റി. 'ഹൈന്ദവ തീവ്രവാദ'ത്തിന്റെ പിറകേ നടന്നതു മൂലം രാജ്യത്തെ രഹസ്യാന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ് മുംബൈയിലെ ഭീകരാക്രമണത്തിന് കാരണമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഡല്‍ഹിയില്‍ നടത്തിയ പത്രപ്രസ്താവനയിലാണ് അദ്ദേഹമിതുപറഞ്ഞത്.
'തീവ്രവാദിയുടെ കൈയ്യില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പാകിസ്താനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്തേണ്ട നമ്മുടെ രഹസ്യന്വേഷണ ഏജന്‍സികള്‍ ഹിന്ദുതീവ്രവാദികളെ അന്വേഷിച്ചു നടക്കാനാണ് ഊര്‍ജം ചെലവഴിച്ചതെന്നാണ് മനസ്സിലാവുന്നത്'- അദ്വാനി ആരോപിച്ചു.