
ഇസ്‌പത് ഡയറക്ടറെയും ഭാര്യയെയും കുറിച്ച് വിവരമില്ല
Posted on: 28 Nov 2008
മുംബൈ: ഇസ്‌പത് ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് ഗാര്‍ഗിനെയും ഭാര്യയെയും കുറിച്ച് വിവരമില്ല. ട്രൈഡന്റ്- ഒബ്‌റോയ് ഹോട്ടലില്‍ കമ്പനിയുടെ വിരുന്നു സല്‍ക്കാരത്തിന് പോയവരാണിവര്‍. കമ്പിനിയുടെ വിദേശ ഇടപാടുകാര്‍ക്കുവേണ്ടിയായിരുന്നു വിരുന്നു സല്‍ക്കാരം. ഇതിനിടയിലാണ് ഭീകര ആക്രമണം നടന്നതെന്നും പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും കമ്പനി വക്താവ് അറിയിച്ചു.
