കേന്ദ്ര മന്ത്രിസഭ അവലോകനം ചെയ്തു
Posted on: 28 Nov 2008
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം നിലവിലുള്ള സാഹചര്യവും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ ഉപസമിതി മന്ത്രിസഭാ യോഗത്തിനു മുമ്പ് ചേര്‍ന്നു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ പി.സി. ഹാല്‍ദര്‍ നിലവിലുള്ള സുരക്ഷാ സാഹചര്യം യോഗത്തെ അറിയിച്ചു.
'രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുദ്ദേശിച്ചാണ് ഭീകരര്‍ ഇതു ചെയ്തത്. അതിലെല്ലാവരും ദുഃഖിക്കുന്നു. പക്ഷേ, രാജ്യത്തിലെ ജനങ്ങള്‍ ആത്മധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിട്ടു. നമ്മെ പരിഭ്രമിപ്പിക്കാനായാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. എന്നാല്‍, നാം പരിഭ്രാന്തരായില്ല'- യോഗത്തിന് ശേഷം കേന്ദ്ര നഗരവികസനമന്ത്രി എസ്. ജയ്പാല്‍റെഡ്ഢി പറഞ്ഞു. മുംബൈയിലേക്ക് 200 ദേശീയ സുരക്ഷാഭടന്മാരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.