രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരേസ്വരത്തില്‍ അപലപിച്ചു
Posted on: 28 Nov 2008
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒരുമിച്ച് നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനിയും സി.പി.എമ്മും ആര്‍.എസ്.എസ്സും അടക്കമുള്ള സംഘടനകളും അഭിപ്രായ ഭിന്നത മാറ്റിവെച്ച് ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ടു. തീവ്രവാദം നേരിടാന്‍ ശക്തമായ ഫെഡറല്‍ നിയമം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തീവ്രവാദത്തെ അമര്‍ച്ചചെയ്യാന്‍ കൂടുതല്‍ മെച്ചപ്പെട്ട രഹസ്യാന്വേഷണ സംവിധാനവും ശക്തമായ നിയമ-സുരക്ഷാ സംവിധാനവും രാജ്യത്തുണ്ടാകണമെന്നും ബി.ജെ.പി. അഭിപ്രായപ്പെട്ടു. പ്രതിസന്ധി തരണം ചെയ്യാന്‍ മുഴുവന്‍ രാജ്യവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് സി.പി.എം പത്രക്കുറിപ്പ് ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണങ്ങള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്ന് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഓര്‍മ്മിപ്പിച്ചു.
വിയറ്റ്‌നാം സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി ഹനോയിയില്‍ നിന്നുള്ള പത്രക്കുറിപ്പിലാണ് ഇത് പറഞ്ഞത്. രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം തീവ്രവാദി ആക്രമണങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ജനങ്ങള്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും പറഞ്ഞു. രാജ്യം നശിപ്പിക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങളെ തകര്‍ക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആര്‍.എസ്.എസ് മേധാവി കെ.എസ്. സുദര്‍ശന്‍ പറഞ്ഞു.
എന്നാല്‍, മുംബൈ ആക്രമണം രഹസ്യാന്വേഷണവിഭാഗത്തിന്റെ ആവര്‍ത്തിച്ചുള്ള പരാജയമാണ് കാണിച്ചുതരുന്നതെന്ന് സി.പി.ഐ ആരോപിച്ചു. വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഏറ്റെടുക്കണമെന്നും സംഘടനാപത്രക്കുറിപ്പ് ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ആക്രമണത്തിന് ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട അദ്ദേഹം തീവ്രവാദത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും അഭിപ്രായപ്പെട്ടു.