ഡല്‍ഹി സുരക്ഷാവലയത്തില്‍

Posted on: 28 Nov 2008


ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനനഗരിയിലും സുരക്ഷ കര്‍ക്കശമാക്കി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ താജ്പാലസ്, ഐ.ടി.സി മൗര്യ ഷെറാട്ടണ്‍, ഒബ്‌റോയ് എന്നിവയ്ക്ക് മുന്നില്‍ പോലീസ് വാഹനങ്ങള്‍ തമ്പടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുനാള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയിലെ പൊതുസ്ഥലങ്ങളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണ്. മെട്രോ സ്‌റ്റേഷനുകള്‍, റെയില്‍വേ, അന്തസ്സംസ്ഥാന ബസ്‌ടെര്‍മിനല്‍, തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, മറ്റ് സുപ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങില്‍ കൂടുതല്‍ സേനയെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഭീകരര്‍ ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി സൈബര്‍ കഫേ ഉടമകള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.





MathrubhumiMatrimonial