ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി
Posted on: 04 Nov 2008
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടകരും സഹായക സംഘവും ജിദ്ദയിലേക്കു തിരിക്കാനാവാതെ ഡല്‍ഹിയില്‍ കുടുങ്ങി. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ജിദ്ദയിലേക്കു യാത്ര തിരിക്കാനിരുന്ന സംഘമാണ് കുടുങ്ങിയത്. സൗദി എയര്‍ലൈന്‍സ് വിമാനമായ എസ്.വി-763 യുടെ തകരാറു മൂലം യാത്ര മുടങ്ങിയ തീര്‍ഥാടകരെയും സഹായക സംഘത്തെയും പിന്നീടു തൊട്ടടുത്തുള്ള സെന്‍േറാര്‍ ഹോട്ടലിലേക്കു മാറ്റി.
വിമാനത്തില്‍ ജിദ്ദയിലേക്കു പോകാനായി 273 യാത്രക്കാരുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കു വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ യന്ത്രത്തകരാറു മൂലം വിമാനം ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു പുറപ്പെടുമെന്ന് അറിയിച്ചു. പിന്നീട് രാത്രി 12ന് വിമാനം പുറപ്പെടുമെന്നും അധികൃതര്‍ പറഞ്ഞെങ്കിലും ആ തീരുമാനവും തിരുത്തിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു. എല്ലാവരെയും പിന്നീട് ഹോട്ടലിലേക്കു മാറ്റിപാര്‍പ്പിച്ചു.