
ലക്ഷ്യം വോര്‍ക്കാടിയുടെ വികസനം മാത്രം; 75-ലും തളരാതെ വെങ്കിടേഷ് റാവു
Posted on: 02 Nov 2008

വികസനശില്പയെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ വോര്‍ക്കാടിയുടെ യശസ്സ് വാനോളംഉയര്‍ത്തിയ വെങ്കിടേഷ് റാവുവിന്റെ മകള്‍ വീണാധരിയുടെ ഓര്‍മകളാണ് നാട്ടുകാരുടെ മനസ്സ്‌നിറയെ.
എച്ച്.ഐ.വി. ബാധിതര്‍ക്ക് തണലായി പ്രവര്‍ത്തിച്ച് രാജ്യത്തിനകത്തും പുറത്തും ശ്രദ്ധനേടിയ വീണാധരിയുടെ ഒന്നാം ചരമവാര്‍ഷികം കൊാടുമ്പോഴും വോര്‍ക്കാടിയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് വെങ്കിടേഷ്‌റാവു നാട്ടുകാരോട് അഭ്യര്‍ഥിച്ചത്. മകളുടെ വേര്‍പാടിന്റെ വേദനയും വാര്‍ധക്യക്ഷീണവും അദ്ദേഹത്തിന്റെ മുഖത്തുങ്കെിലും നാടിന്റെ വികസനപ്രവര്‍ത്തനത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഈ പഴയകാല ഗ്രാമസേവകന് കഴിയുന്നില്ല.
21-ാം വയസ്സില്‍ ഗ്രാമസേവകന്റെ ജോലിയുമായി കേരളത്തിന്റെ അതിര്‍ത്തിഗ്രാമമായ വോര്‍ക്കാടിയിലെത്തിയപ്പോള്‍ അവിടം ശൂന്യമായിരുന്നു. നിര്‍ധനര്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ സര്‍ക്കാരിനുമുമ്പില്‍ പോരടിച്ചു. വെള്ളവും വെളിച്ചവും എത്തിച്ച് വൊര്‍ക്കാടി ഗ്രാമത്തെ കാര്‍ഷിക സമ്പന്നമാക്കി.
സാമ്പത്തികമായി കര്‍ഷകരെ സഹായിക്കാന്‍ ബാങ്കിങ് സംവിധാനമെത്തിച്ചു. കര്‍ഷകരെ ഗ്രൂപ്പുകളായി തിരിച്ച് വായ്പനല്‍കി. ഇന്ത്യയില്‍ത്തന്നെ ഗ്രാമീണ ബാങ്കിങ് മേഖലയില്‍ പുതിയരീതിക്ക് തുടക്കമിട്ടു. കര്‍ഷക സംഘങ്ങളുാക്കി വിജയംകൈവരിച്ചു. ഒടുവില്‍ നാടിന്റെ വികസനത്തിനൊപ്പം അധികൃതരുടെ മനസ്സ് വളരാതിരുന്നപ്പോള്‍ ഗ്രാമസേവകജോലി രാജിവെച്ചു. പിന്നീട് ആരെയുംഭയക്കാതെ നാട്ടുകാര്‍ക്കൊപ്പം നിന്നു. ജീവിതകഥ പറയുന്നതിനിടയിലും മകളുടെ ഓര്‍മയില്‍ ഒരുനിമിഷം അദ്ദേഹത്തിന്റെ കണ്ണ്‌നിറഞ്ഞു.
ഗ്രാമവികസനത്തെ കുറിച്ച് വെങ്കിടേഷ്‌റാവു എഴുതിയ പുസ്തകമാണു ജനശക്തിയോ ജനാര്‍ദന ശക്തിയോ.. എന്നത്. ഡോ. എം.എസ്.സ്വാമിനാഥനാണ് അതിന് അവതാരികയെഴുതിയത്. വോര്‍ക്കാടി ഗ്രാമത്തില്‍ ജപ്പാന്‍ മാതൃകയില്‍ നടപ്പാക്കിയ കൃഷിരീതിയും വികസന വിജയത്തിന്റെ കഥകളുമാണ് പുസ്തകത്തില്‍.
നാടിന്റെ വികസനത്തിന് അനുവദിക്കുന്ന പണം 50 ശതമാനമെങ്കിലും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞാല്‍ വികസനമുന്നേറ്റമുാകുമെന്ന് വെങ്കിടേഷ്‌റാവു പറയുന്നു.
