പാര്‍വതിപുത്തനാറിന്റെ കണ്ണുനീര്‍
Posted on: 10 Dec 2011
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍
മോട്ടോര്‍ വാഹനങ്ങളോ യന്ത്രബോട്ടുകളോ ഇല്ലാതിരുന്ന ഉദ്ദേശം ഒന്നേമുക്കാല്‍ നൂറ്റാണ്ടിനുമുമ്പ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ഗൗരി പാര്‍വതീഭായി വെട്ടിയ പുത്തന്‍ ആറിലുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ അനന്തപുരി ഇനിയും മോചിതമായിട്ടില്ല. ഫിബ്രവരി 17ന് രാവിലെ പേട്ടയിലെ ഒരു നഴ്‌സറിയിലേക്ക് വാനില്‍ കയറ്റിക്കൊണ്ടുപോയ അഞ്ചുകുട്ടികളും അവരുടെ ആയയും അതേദിവസം മരണമടഞ്ഞു. ഒരു കുട്ടികൂടി 25ന് ലോകത്തോട് വിടപറഞ്ഞു. കരിയ്ക്കകം പാലത്തിന് നൂറുമീറ്റര്‍ അകലെ റോഡിന് സമാന്തരമായ ആറിലേക്കാണ് വാന്‍ മറിഞ്ഞത്. ആറിനെയും റോഡിനെയും വേര്‍തിരിക്കുന്ന ഭാഗത്ത് അടയാളമോ ഭിത്തിയോ ഉണ്ടായിരുന്നില്ല. ഒരുകാലത്ത് മഹാരാജാക്കന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ സഞ്ചരിച്ചിരുന്ന ഏക ഗതാഗതമാര്‍ഗം ഈ പാര്‍വതീപുത്തനാറായിരുന്നു. ഇവിടെനിന്നായിരുന്നു ആളുകള്‍ കേരളത്തിനകത്തും പുറത്തും വിദേശത്ത് പോക്കുവരവ് നടത്തിയിരുന്നത്. ഇന്ത്യന്‍ വൈസ്‌റോയി കഴ്‌സണ്‍പ്രഭുവും സ്വാമി വിവേകാനന്ദനുമെല്ലാം അനന്തപുരിയിലെത്തിയത് ഈ ജലപാതയിലൂടെയാണ്. പക്ഷേ, വര്‍ഷങ്ങളായി പായലും ചെളിയും മാംസക്കഷണങ്ങളും മനുഷ്യവിസര്‍ജ്യങ്ങളുംകൊണ്ട് മലിനീകരിക്കപ്പെട്ട ഈ ആറിനെ ശുദ്ധീകരിക്കാനും കോവളം - നീലേശ്വരം ജലപാതയുടെ ഭാഗമാക്കാനുമുള്ള അധികൃതരുടെ പ്രഖ്യാപനങ്ങള്‍ വാചകക്കസര്‍ത്തായി അവശേഷിക്കുന്നു. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിതന്നെ വന്ന് ഒരിക്കല്‍ ഇവിടത്തെ ശുചീകരണം ഉദ്ഘാടനം ചെയ്തതാണ്. പക്ഷേ, അന്നത്തോടെ എല്ലാം തീര്‍ന്നു. റോഡിന് സമാന്തരമായി പലേടത്തും കാണുന്ന ഈ ആറ് ഇന്ന് ജനങ്ങളുടെ പേടിസ്വപ്നമാണ്. അത് കൈവരികെട്ടി സുരക്ഷിതമാക്കാന്‍പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
തിരുവിതാംകൂറില്‍ മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഭരിക്കുന്നകാലത്താണ് മോട്ടോര്‍ വാഹനങ്ങളുടെ വരവ് തുടങ്ങിയത്. ആദ്യം ശ്രീമൂലം തിരുനാള്‍ ഇറക്കുമതി ചെയ്ത മോട്ടോര്‍
കാറിന് ചെറിയ അപകടം ഉണ്ടായി എന്നും ആ കാറിനെ അദ്ദേഹം ഒരു ക്രിസ്ത്യന്‍ പുരോഹിതന് സംഭാവന ചെയ്തുവെന്നും കേട്ടിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ വരുംവരെ ഫീറ്റന്‍ വണ്ടികളും കുതിരവണ്ടികളും കാളവണ്ടികളും തന്നെയായിരുന്നു പ്രധാന വാഹനങ്ങള്‍. ജലപാതകളായിരുന്നു റോഡുകളെക്കാള്‍ ഒരുകാലത്തെ പ്രധാന ഗതാഗതമാര്‍ഗം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്യാനുംസാധനങ്ങള്‍ നീക്കംചെയ്യാനും ജലപാത തന്നെയായിരുന്നു പ്രധാനം. വള്ളങ്ങളും ആളുകള്‍ തുഴഞ്ഞിരുന്ന ബോട്ടുകളും ആയിരുന്നു ആറുകളിലെയും തോടുകളിലെയും വാഹനങ്ങള്‍. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതലാണ് ജലപാതകള്‍ കൂടുതല്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. മുറജപം തുടങ്ങിയ ഉത്സവങ്ങള്‍ക്ക് വടക്കന്‍ജില്ലകളില്‍ നിന്നും വന്‍തോതില്‍സാധനങ്ങള്‍ കൊണ്ടുവരുന്നതിനും ആളുകള്‍ക്ക് വരുന്നതിനും ഒരു ജലപാത വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കണിയാപുരം-തിരുവനന്തപുരം തോടുവെട്ടിന് റാണി ഗൗരിപാര്‍വതിഭായി ഉത്തരവ് ഇട്ടത്. കൊല്ലവര്‍ഷം 1000, വൃശ്ചികമാസം 24 ന് (ഇംഗ്ലീഷ് വര്‍ഷം 1824) ആണ്. ഈ തോടാണ് പില്‍ക്കാലത്ത് 'പാര്‍വതി പുത്തന്‍ ആറ്' ആയി മാറിയത്. ഇതിനുവേണ്ടി രാജഭരണം കാട്ടിയ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ സഹകരണത്തിന് സ്വീകരിച്ച മാര്‍ഗങ്ങളും ജലപാത നശിപ്പിക്കുന്നവര്‍ക്ക് കൊടുത്ത ശിക്ഷാരീതികളുമെല്ലാം പുരാരേഖ വകുപ്പിലുണ്ട്. 'വോട്ട് ബാങ്ക്' മാത്രം കണ്ണുനട്ട് നടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇതെടുത്ത് വായിക്കുന്നത് നാട്ടിന് ഗുണകരമായിരിക്കും. അവസാനം വര്‍ക്കല മുതല്‍ കല്പാലക്കടവ് (വള്ളക്കടവ്) വരെ തോടുവെട്ടി. അതോടെ തിരുവനന്തപുരത്തുനിന്നും ആളുകള്‍ക്ക് വര്‍ക്കലവരെയും അവിടത്തെ കുന്ന് കയറിയിറങ്ങിയാല്‍ പിന്നീട് ഷൊര്‍ണൂര്‍വരെയും ജലമാര്‍ഗം സഞ്ചരിക്കാമെന്നായി. വര്‍ക്കല കുന്ന് തുരന്ന് തുരങ്കത്തിലൂടെ ജലപാത നീട്ടിയത് ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്തായിരുന്നു. 1877-ല്‍ വര്‍ക്കലയിലെ ഒന്നാംകനാല്‍ തുറന്നുകൊടുത്തതോടെ കേരളത്തിലെ ജലപാത ഗതാഗതത്തിന്റെ നാഴികക്കല്ലായി അത് മാറി. മോട്ടോര്‍ വാഹനങ്ങള്‍ വരുംവരെ ഇതായിരുന്നു കേരളത്തിന്റെ പ്രധാന ഗതാഗതപാത. എന്നാല്‍ മോട്ടോര്‍ വാഹനങ്ങളുടെ വരവ് റോഡ് ഗതാഗതത്തെ ശക്തമാക്കി. അതോടൊപ്പം തീവണ്ടിഗതാഗതവും ആരംഭിച്ചു. ഇതെല്ലാം ജലപാതയുടെ അവഗണനയ്ക്ക് കാരണമായി. അങ്ങനെ നശിക്കാന്‍ തുടങ്ങിയതാണ് പാര്‍വതീ പുത്തനാര്‍.