TravelBlogue

കുടജാദ്രിയിലേക്ക്.....

Posted on: 30 Oct 2008

കെ.കെ വിജേഷ്‌



കുടജാദ്രിയിലേക്ക് ജീപ്പില്‍, പാതിവഴിയായിക്കാണും,വറ്റിയ തോടു പോലെ,ഉരുളന്‍ കല്ലുകളും കുണ്ടുകുഴികളും നിറഞ്ഞ റോഡ്.ജീപ്പ് ഏതുനിമിഷവും താഴോട്ടുപതിക്കാം.എവിടെനിന്നൊ ഒരു മണിയൊച്ച ഞാന്‍ വ്യക്തമായിക്കേട്ടു.താഴെ കോവിലില്‍ കേട്ട അതേ മണിയൊച്ച.പക്ഷെ എന്റ്‌റടുത്തിരിക്കുന്ന പേടിച്ചരണ്ടിരിക്കുന്ന സുഹ്രുത്തിനോടു ചോദിച്ചപ്പൊ അവന്‍ അതു കേട്ടില്ല എന്നു പറഞ്ഞു.ജീപ്പിലെ മറ്റു യാത്രകാരും പേടിച്ചരണ്ടിരിക്കുകയാണു.ആരും ഒന്നും മിണ്ടുന്നില്ല.പൊടുന്നനെ ജീപ്പിലെ യാത്രക്കരിലൊരാള്‍ ചിരിക്കാന്‍ തുടങ്ങി, അതു കേട്ടു മറ്റുള്ളവരും, പിന്നെ ഞാനും,അങ്ങനെ അതൊരു കൂട്ടച്ചിരിയായി.കാരണമില്ലാതെ ഒരു ജീപ്പിലെ യാത്രക്കാര്‍ മുഴുവന്‍ ചിരിക്കുന്നു.പക്ഷെ ഡ്രൈവര്‍ മാത്രം അതിലൊന്നും കൂടുതല്‍ ശ്രദ്ധ ചെലുത്താതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

മുകളിലെത്തിയപ്പോള്‍ ഇനിയെങ്ങനെ താഴെയിറങ്ങും എന്നായിരുന്നു ആലോചന.

ഏകദേശം 3 വര്‍ഷം മുന്നെയാണു, ഒരു വെള്ളിയാഴ്ച്ച ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഇറങ്ങുമ്പോഴാണു മൂകാംബികയില്‍ പോയൊന്നു തൊഴുതാലോ എന്നു തോന്നിയതു.കൂടെ വര്‍ക്കു ചെയ്യുന്ന സുഹൃത്തിനോടു ചോദിച്ചപ്പൊള്‍ അവനു സമ്മതം, അന്നു രാത്രി മജസ്റ്റിക് ബസ്സ്റ്റാന്റ്‌റില്‍ നിന്നു കൊല്ലൂര്‍ ബസ്സിനു കയറി,നേരെ മൂകാംബികാ ക്ഷേത്രത്തിലേക്കു.ആദ്യമായാണു കൊല്ലൂരിലേക്കു പൊകുന്നതു.പിറ്റെന്നു പുലര്‍ച്ചെ കൊല്ലൂരില്‍ എത്തി, ഒരു ലോഡ്ജ് എടുത്തു പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു പിന്നെ അമ്പലത്തില്‍ കയറിതൊഴുതു,ചുറ്റുവട്ടമൊക്കെ ഒന്നുനടന്നു കണ്ടു അങ്ങനെയിരിക്കുമ്പഴാണു ഒന്നു കുടജാദ്രി കയറിയാലോ എന്നു തോന്നിയതു.മഴക്കാലമായതിനാല്‍ കുടജാദ്രി കയറുന്നതു റിസ്‌ക് ആണെന്നു രാവിലെ തൊട്ടടുത്ത ലൊഡ്ജ് മുറിയില്‍ കണ്ട മലയാളി പറഞ്ഞതു മനസ്സില്‍ വന്നെങ്കിലും ഒടുവില്‍ കയറിക്കളയാം എന്നു ഉറപ്പിച്ചു. 6 പേരായാല്‍ പോകാം എന്നു െ്രെഡവര്‍ പറഞ്ഞു.കുറച്ചുകഴിഞ്ഞപ്പോള്‍ 3 മലയാളി ചെറുപ്പക്കാരെ കിട്ടി, അവരും ആദ്യമായാണു കുടജാദ്രി കയറുന്നെ, അങ്ങനെ നമ്മള്‍ 5 പേര്‍ ആദ്യമായി കുഡജാദ്രി കയറാന്‍ തുടങ്ങി.ഒരു ഭാഗത്തു കുത്തനെയുള്ള ഇറക്കം,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വളരെ ദുര്‍ഘടം പിടിച്ച വഴി, മൂകാംബികാദേവിയെ വിളിച്ചു പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍.പക്ഷെ മുകളില്‍ എത്തിയപ്പോള്‍,എങ്ങും നിറഞ്ഞ മഞ്ഞും പിന്നെ ചാറിപ്പെയ്യുന്ന മഴയും, തണുത്തകാറ്റും പിന്നെ ആ പ്രക്രിതിഭംഗിയും, എല്ലാം ചേര്‍ന്നു എന്നെ ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തിച്ചു.തിരിച്ചിറങ്ങാന്‍ തോന്നിയില്ല. ഒടുവില്‍ മറ്റുള്ളവരോടൊപ്പം തിരിച്ചു ഭൂമിയിലേക്ക്.

ബാഗ്ലൂരില്‍ തിരിച്ചെത്തിയിട്ട് ആഴ്ച്ചകളോളം കുടജാദ്രിയും മൂകാംബികാ ക്ഷേത്രവും മനസ്സില്‍നിന്നും മാഞ്ഞതേയില്ല.അതിനു ശേഷം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ജൂലായില്‍ ഞാന്‍ വീണ്ടും കുടജാദ്രി കയറി.തികച്ചും അതേ കാലാവസ്ഥയില്‍, പക്ഷെ മുമ്പുണ്ടായിരുന്ന ഭയം ഇപ്പ്രാവശ്യം ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യയാത്രയില്‍ താനനുഭവിച്ച അതേ മാനസികാവസ്ഥ, അതിത്തവണയും ഞാന്‍ അനുഭവിച്ചു. ഒരു പക്ഷെ കുടജാദ്രിക്കുമാത്രം പ്രദാനം ചെയ്യാനാകുന്ന ഒരവസ്ഥ.



MathrubhumiMatrimonial