
എസ്.ആര്‍.ഇ.ക്ക് പിന്നാലെ ചന്ദ്രയാന്‍; ഇന്ത്യക്കിത് കുതിപ്പിന്റെ കാലം
Posted on: 22 Oct 2008
ജോസഫ് ആന്റണി

ഗുരുത്വാകര്‍ഷണരഹിത പരീക്ഷണങ്ങള്‍ നടത്താനും ഒരു പതിറ്റാണ്ടിനകം മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാന്‍ ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ മനസ്സിലാക്കാനും വേണ്ടിയാരുന്നു എസ്.ആര്‍.ഇ. എന്ന പുനരുപയോഗ പേടകത്തിന്റെ വിക്ഷേപണവും വീണ്ടെടുക്കലും. 550 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആ പേടകത്തെ 2007 ജനവരി 22-ന് തിരികെ ഭൂമിയിലെത്തിച്ചുകൊണ്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചു. ബഹിരാകാശത്തയച്ച പേടകത്തെ തിരികെ ഭൂമിയിലെത്തിക്കാന്‍ അതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്കേ കഴിഞ്ഞിരുന്നുള്ളൂ.
എസ്.ആര്‍.ഇ.യുടെ തുടര്‍ച്ചയായി 2015-ഓടെ മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പദ്ധതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഫ്രസ്പുട്നിക്യ്ത്ത വഴി ബഹിരാകാശയുഗത്തിലേക്ക് കടന്നയുടന്‍ തന്നെ ചാന്ദ്രപര്യവേക്ഷണവും മനുഷ്യന്‍ ആരംഭിച്ചു. സോവിയറ്റ് യൂണിയന്റെ ഫ്രലൂണ-1യ്ത്ത ആയിരുന്നു ആദ്യ ചാന്ദ്രവാഹനം. 1959 ജനവരിയില്‍ ആ വാഹനം ചന്ദ്രന്റെ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോയി. പിന്നീട് ശീതയുദ്ധം ബഹിരാകാശത്തേക്ക് വ്യാപിച്ചു. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നാല്പതോളം പേടകങ്ങള്‍ ചന്ദ്രനരികിലെത്തി ചിത്രങ്ങളെടുക്കുകയും നിരീക്ഷണ പഠനങ്ങള്‍ നടത്തുകയും ചെയ്തു. 1969 ജൂലായ് 20-ന് അമേരിക്കയുടെ 'അപ്പോളോ 11' വാഹനത്തില്‍ എത്തിയ നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാല്‍കുത്തി. എഡ്വിന്‍ ആല്‍ഡ്രിന്‍ ആയിരുന്നു സഹയാത്രികന്‍. 1972-നകം അഞ്ച് അപ്പോളോ ദൗത്യങ്ങള്‍ കൂടി ചന്ദ്രനില്‍ ആളെയെത്തിച്ചു. ആകെ 12 പേര്‍ ചന്ദ്രനില്‍ പോയി വന്നു. ചന്ദ്രപ്രതലത്തിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയെത്തി, ഭ്രമണപഥത്തില്‍ കറങ്ങി തിരികെ പോന്നവരുമുണ്ട്. അപ്പോളോ-8, അപ്പോളോ-10, അപ്പോളോ-13 എന്നീ വാഹനങ്ങളിലും മറ്റ് അപ്പോളോ ദൗത്യങ്ങളിലും പോയ 14 പേര്‍ക്ക് ചന്ദ്രനിലിറങ്ങാന്‍ കഴിയാതെ നിരാശരായി മടങ്ങേണ്ടി വന്നു.
അപ്പോളോ ദൗത്യത്തോടെ ചന്ദ്രനോടുള്ള താത്പര്യം പൊതുവെ കുറഞ്ഞു. 1976 ആഗസ്തില്‍ സോവിയറ്റ് യൂണിയന്റെ ലൂണ-24 പേടകം ചന്ദ്രനിലെത്തി മണ്ണു കൊണ്ടുവന്ന ശേഷം, 14 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു വാഹനം ചന്ദ്രനിലെത്തിയത്; ജപ്പാന്റെ ഫ്രഹിറ്റെന്‍'. അമേരിക്ക 1994-ല്‍ ക്ലെമന്‍ൈറന്‍, 1998-ല്‍ ലൂണാര്‍ പ്രോസ്‌പെക്ടര്‍ എന്നീ വാഹനങ്ങളെ അയച്ചു. ചന്ദ്രനില്‍ ജലസാന്നിധ്യം അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 2003-ല്‍ യൂറേപ്യന്‍ സ്‌പേസ് ഏജന്‍സി അയച്ച ഫ്രസ്മാര്‍ട്ട്-1' പേടകം ദൗത്യം അവസാനിപ്പിച്ച് ചന്ദ്രപ്രതലത്തില്‍ തകര്‍ന്നു വീണത് 2006 സപ്തംബര്‍ മൂന്നിനാണ്.
നിലവില്‍ രണ്ട് പേടകങ്ങളാണ് ചന്ദ്രനെ വലംവെക്കുന്നത്; ജപ്പാന്റെ ഫ്രകാഗുയയ്ത്ത, ചൈനയുടെ ഫ്രചാങ്‌ഗെ-1യ്ത്ത. ഇന്ത്യയുടെ ചന്ദ്രയാന്‍ കൂടി എത്തുന്നതോടെ, ചന്ദ്രന്‍ കുറച്ചു നാളത്തേക്കെങ്കിലും ഏഷ്യയുടെ ഫ്രപിടിയിലാകും'. അടുത്തവര്‍ഷം ലൂണാര്‍ റിക്കനൈസെന്‍സ് ഓര്‍ബിറ്റര്‍ എന്ന വാഹനം അമേരിക്ക അയയ്ക്കുന്നുണ്ട്.
2020-ഓടെ ഫ്രഓറിയോണ്‍' ദൗത്യത്തില്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലയയ്ക്കാനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്. യഥാര്‍ഥത്തില്‍ ചന്ദ്രനെ സംബന്ധിച്ച പല പ്രശ്‌നങ്ങളും ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ എന്നതാണ് വാസ്തവം.
ഭൂമിക്കെങ്ങനെ ഇത്ര വലിയൊരു ഉപഗ്രഹം ഉണ്ടായി, 450 കോടി വര്‍ഷം മുമ്പ് ചൊവ്വയുടെയത്ര വലിപ്പമുള്ള ഫ്രതെയിയ'യെന്ന വസ്തു വന്ന് ഭൂമിയെ ഇടിച്ചതിന്റെ ഫലമായാണോ ചന്ദ്രന്‍ രൂപപ്പെട്ടത്, ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടോ എന്ന് തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അവയില്‍ ചിലതിനെങ്കിലും ചന്ദ്രയാന്‍ വഴി ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഗവേഷകര്‍ക്കുള്ളത്.
Tags: chandrayan-1, ISRO, India, NASA, water on moon, space science
