
യാചനയുടെ ലോകത്തുനിന്ന് ഒരു താരോദയം
Posted on: 16 Oct 2008

ആലുവ ജനസേവകേന്ദ്രത്തിലെ അന്തേവാസിയായ ബാബു (പത്ത്) യാദൃച്ഛികമായാണ് സിനിമയിലെത്തുന്നത്. ഏറ്റുമാനൂരില്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമായ ബാബുവിനെ അച്ഛന്‍ മുനിയപ്പ നിര്‍ബന്ധപൂര്‍വം ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയായിരുന്നു. ബാബുവിന്റെ അച്ഛന്‍ ബാംഗ്ലൂര്‍ സ്വദേശിയും അമ്മ മഞ്ജു ഏറ്റുമാനൂര്‍ സ്വദേശിയുമാണ്. മൂത്ത മകനായ ബാബുവിനെയും അനിയനായ പാണ്ഡുവിനെയും അച്ഛന്‍ ഭിക്ഷാടനത്തിന് അയയ്ക്കുകയായിരുന്നു. ദിവസം നൂറുരൂപയുമായി മാത്രമേ മടങ്ങാവൂവെന്നാണ് കല്പന. പണം കിട്ടിയില്ലെങ്കില്‍ ക്രൂരമായ പീഡനം. ''അച്ഛന്‍ എന്നും മദ്യപിച്ചാണ് വീട്ടില്‍ എത്തുക. പണം കിട്ടിയില്ലെങ്കില്‍ അമ്മയെയും എന്നെയും മര്‍ദിക്കും. അമ്മയെ എനിക്ക് ഇഷ്ടമാണ്. അവരിപ്പോഴും ജീവിച്ചിരിപ്പു്''-ചൂടാക്കിയ കമ്പികൊ് അച്ഛന്‍ കൈയില്‍ പൊള്ളിച്ചതിന്റെ അടയാളം കാണിച്ചുകൊ് ബാബു പറഞ്ഞു.
തീവിയില്‍ ഭിക്ഷയാചിക്കുന്നതിനിടയില്‍ ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷനില്‍വെച്ച് ബാബു പോലീസ് പിടിയിലായി. അതിനുശേഷം ജനസേവാ ശിശുഭവന്‍ കേന്ദ്രം അധികൃതര്‍ ബാബുവിനെ ഏറ്റെടുത്തു. തെരുവിന്റെ ക്രൂരപീഡനങ്ങളേറ്റ് ആരും സഹായത്തിനില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമാണ് ജനസേവ ശിശുഭവന്‍ കേന്ദ്രം. ''ബാബു മിടുക്കനാണ്. അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഇവന്‍ നല്ല ഒരു കലാകാരന്‍കൂടിയാണ്. ഇതിനാലാണ് സിനിമയില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചത്''-ജനസേവ പ്രസിഡന്റ് ജോസ് മാവേലി പറഞ്ഞു.
തെരുവിലലയുന്ന കുട്ടികളുടെ ജീവതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയില്‍ അഭിനയിക്കുന്നതിനാണ് ബാബു ചെന്നൈയിലെത്തിയത്. 'നാളെ നമതൈ' എന്ന സിനിമയുടെ നിര്‍മാണം ജനസേവാ കേന്ദ്രത്തിന്റെ പ്രസിഡന്റായ ജോസ് മാവേലിയാണ്. ഏറെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വിനയനാണ്. ബാലനടിയായി സിനിമയിലും സീരിയലുകളിലും തിളങ്ങിയ സനുഷ നായികയാകുന്ന ആദ്യചിത്രംകൂടിയാണിത്. സനുഷയുടെ സഹോദരന്റെ വേഷമാണ് ബാബുവിന്.
പി. സുനില്‍കുമാര്‍
