
ദേഹാസ്വാസ്ഥ്യം: കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പങ്കെടുത്തില്ല
Posted on: 13 Oct 2008
കൊച്ചി: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് കഴിഞ്ഞില്ല. ചടങ്ങുകളില്‍ സംബന്ധിക്കാന്‍ വത്തിക്കാനില്‍ എത്തിയ അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയിലായതിനാലാണ് തിരുകര്‍മങ്ങളില്‍ പങ്കുകൊള്ളാന്‍ കഴിയാതെപോയത്.
