
അമേരിക്കയില്‍ മൂന്നുപള്ളികള്‍ക്ക് അല്‍ഫോന്‍സാമ്മയുടെ പേര്
Posted on: 13 Oct 2008
കോട്ടയം: അല്‍ഫോന്‍സാമ്മയെവിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതുപ്രമാണിച്ച് അമേരിക്കയിലെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് എന്ന് പേരിട്ടു. ലോസ് ആഞ്ചലസ്, അറ്റലാന്റാ, ഡള്ളാസ് എന്നിവിടങ്ങളിലെ ദേവാലയങ്ങളാണിവ. സിറോ മലബാര്‍ സഭയുടെ കീഴിലുള്ളതും വാഴ്ത്തപ്പെട്ട അല്‍ഫോന്‍സായുടെ പേരില്‍ നാമകരണം ചെയ്തിരുന്ന പള്ളികളാണ് വിശുദ്ധ അല്‍ഫോന്‍സാ പള്ളികള്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടത്.
