വിശുദ്ധരിലൂടെ വഴികാട്ടുന്നു -മാര്‍പ്പാപ്പ
Posted on: 13 Oct 2008
വത്തിക്കാന്‍ സിറ്റി: വിശുദ്ധരിലൂടെ ദൈവം നമുക്ക് വഴികാട്ടിത്തരികയാണെന്നും അവരുടെ ജീവിതം ഉള്‍ക്കൊള്ളാനും പ്രോത്സാഹനമാക്കാനും നമുക്ക് സാധിക്കണമെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
'വിശുദ്ധരുടെ സേവനങ്ങള്‍ ജീവിത മാതൃകകളാണ്. ഈ നാലു വിശുദ്ധര്‍ സഭയുടെ വണക്കത്തിനായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും വിളിക്കപ്പെടുന്നു. എന്നാല്‍, ചിലര്‍ മാത്രം തിരഞ്ഞെടുക്കപ്പെടുന്നു. ഇവര്‍ സഭയില്‍ പ്രത്യേക പ്രകാശം പരത്തുന്നു.
എങ്ങനെ നം ജീവിക്കണമെന്ന് അവരുടെ ത്യാഗജീവിതത്തിലൂടെ ദൈവം നമ്മെ കാട്ടിത്തരുകയാണ് ചെയ്യുന്നത്.' വിശുദ്ധയായ അല്‍ഫോന്‍സാമ്മയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, അവരുടെ ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്നേഹവും നിറഞ്ഞ ജീവിതയാത്രയെയാണ് മാര്‍പ്പാപ്പ കാട്ടിത്തന്നത്.