സാന്ത്വന ചികിത്സാരംഗത്തേക്ക് പോലീസുകാരും
Posted on: 12 Oct 2008
പാലക്കാട്: 'സാന്ത്വനം നിങ്ങള്‍ക്ക് ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യവുമായി ജില്ലയിലെ പോലീസ്‌സേനാംഗങ്ങളും സാന്ത്വനചികിത്സാരംഗത്തേക്ക്. ജില്ലാപോലീസിന്റെ ജാഗ്രത പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്.
ആദ്യഘട്ടമായി പാലക്കാട് ടൗണ്‍ സൗത്ത്, നോര്‍ത്ത് പോലീസ്‌സ്റ്റേഷനുകളിലെ സേവനസന്നദ്ധരായ പോലീസുകാര്‍ക്ക് സാന്ത്വനചികിത്സയില്‍ 15 ദിവസത്തെ പരിശീലനം നല്‍കുമെന്ന് ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.എം. കാസിം പറഞ്ഞു. ദിവസം ഒരു മണിക്കൂര്‍ വീതമാവും പരിശീലനം. പരിശീലനശേഷം അതത് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. പദ്ധതി വിജയകരമാണെന്നുകണ്ടെത്തിയാല്‍ ജില്ലയിലെ എല്ലാ പോലീസ്‌സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
സാന്ത്വന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ പോലീസുകാര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാകളക്ടര്‍ കെ.എസ്. ശ്രീനിവാസ് അധ്യക്ഷനായി. എന്‍.എന്‍. കൃഷ്ണദാസ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ്‌സൂപ്രണ്ട് വിജയ് സാഖറേ മുഖ്യപ്രഭാഷണം നടത്തി.
ഡോ. മുഹമ്മദ് അഷ്‌റഫ്, ഡോ.ജെ.എസ്. സുജിത്, ഡോ. ഷൈജ, ഡോ.എ.കെ. ശ്രീധരന്‍, റിട്ട. മേജര്‍ ജനറല്‍ ഡോ.പി. സുഭാസ്, ആഷിക്ക് റഹ്മാന്‍ എന്നിവര്‍ ക്ലാസെടുത്തു. എ.എസ്.പി. നീരജ്കുമാര്‍ ഗുപ്ത സ്വാഗതവും ടൗണ്‍സൗത്ത് സി.ഐ. വി.എസ്.എം. കാസിം നന്ദിയും പറഞ്ഞു.