
സ്മരണയ്ക്കായി നാണയവും
Posted on: 12 Oct 2008
ന്യൂഡല്‍ഹി: വത്തിക്കാനില്‍ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ സ്മരണയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നാണയമിറക്കുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.2009 ആഗസ്ത് 19ന് കേരളത്തില്‍ നടക്കുന്ന ചടങ്ങിലാണ് നാണയം പുറത്തിറക്കുക. 1910 ആഗസ്ത് 19ന് ജനിച്ച അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിയും അന്നു തുടങ്ങും.
