ഈ അന്നന്നാമ്മ, അന്നന്നാമ്മ
Posted on: 11 Oct 2008
അത്ഭുതം സ്ഥിരീകരിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. അപ്പോഴാണ് ഒരു അത്ഭുതപ്രവൃത്തി നടന്നത്. നാമകരണസമിതി വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഫ്രാന്‍സിസ് വടക്കേല്‍ അതേക്കുറിച്ച് ഇങ്ങനെ എഴുതി.
''കോട്ടയം കുറുപ്പന്തറയ്ക്കടുത്ത് മണ്ണാറപ്പാറ ഒഴുതൊട്ടിയില്‍ ഷാജി-ലിസി ദമ്പതിമാരുടെ മകന്‍ ജിനിലിന്റെ(ഒന്നര വയസ്സ്) രണ്ട് കാല്പാദങ്ങളും വശങ്ങളിലേക്ക് തിരിഞ്ഞാണിരുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ ഇടവകവികാരിയായ ഫാ. ജോസഫ് വള്ളോംപുരയിടത്തിന്റെ നിര്‍ദേശപ്രകാരം ഭരണങ്ങാനത്തുവന്ന് ജിനിലിനെ അല്‍ഫോന്‍സാമ്മയുടെ കല്ലറയിന്മേല്‍ കിടത്തി. നാലുമണിവരെ അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് തിരിച്ചുപോയി. കാപ്പുംതലയിലുള്ള അമ്മവീട്ടിലേക്കാണ് അവര്‍ പോയത്. സന്ധ്യാപ്രാര്‍ത്ഥനസമയത്ത് കുഞ്ഞിനെ തറയില്‍ക്കിടത്തി അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി എഴുന്നേറ്റ് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കണ്ടവരെല്ലാം സന്തോഷംകൊണ്ട് കരഞ്ഞുപോയി. കുട്ടി പ്രാര്‍ത്ഥനാമുറിയിലുള്ള, വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ പടം ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഈ അന്നന്നാമ്മ, അന്നന്നാമ്മ'(അല്‍ഫോന്‍സാമ്മ)യാണ് എന്നെ നടത്തുന്നത് എന്ന് പറഞ്ഞുകൊണ്ടിരുന്നു. മാതാപിതാക്കള്‍ നോക്കിയപ്പോള്‍ കുട്ടിയുടെ രണ്ടു കാല്പാദങ്ങളും നിവര്‍ന്ന് ശരിയായതായി കണ്ടു. 1999 നവംബര്‍ 13നാണ് അത്ഭുതകരമായ ഈ രോഗശാന്തി നടന്നത്.''