വിശുദ്ധ അല്‍ഫോന്‍സാമ്മ: ദൈവത്തിന്റെ കരവേല -മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Posted on: 11 Oct 2008
വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധ എന്നു പ്രഖ്യാപിക്കുന്ന ഈ ദിവസം ഭാരതക്രൈസ്തവര്‍ക്ക് ഒരു പൊന്നുണ്ണി പിറന്നതുപോലുള്ള അവസരമാണ്. രണ്ടായിരം വര്‍ഷങ്ങളിലെ ഒരുക്കം ഈ പിറവിക്കു വേണ്ടിവന്നു. ഇത് ഭാരതത്തിന് ഒരു കീര്‍ത്തിമുദ്രയും ഭാരതസഭയ്ക്ക് ഒരു അംഗീകാരവുമാണ്. ജനിച്ചിട്ട് ഒരുനൂറ്റാണ്ടുപോലും തികയാത്ത ഒരു വ്യക്തിയെ സാര്‍വ്വത്രികസഭയുടെ വണക്കത്തിനായി മാറ്റിവയ്ക്കപ്പെടാന്‍ സാധിച്ചു എന്നത് ഏറെ അസാധാരണസ്വഭാവം പുലര്‍ത്തുന്ന ഒരു പ്രക്രിയയത്രേ. വിശുദ്ധ അല്‍ഫോന്‍സായെക്കുറിച്ചുള്ള വിശുദ്ധവിചാരത്തിന്റെ ധവളകാന്തിയില്‍ ഭാരതം ഇന്നു കൂടുതല്‍ പ്രകാശമാനമാകുന്നു. ഭാരതമാതാപിതാക്കളില്‍നിന്നു പിറന്ന ഈ ആദ്യവിശുദ്ധയെ ഓരോ വിശ്വാസിയും അവന്റെ നെഞ്ചകത്തോടു ചേര്‍ത്തുപിടിക്കുകയാണ്. അനേകായിരങ്ങളില്‍ സുവിശേഷത്തിന്റെ ഒരു പുത്തനുണര്‍വ്വും ആവേശവും പകരാന്‍ ഈ കെടാവിളക്കിനു കഴിയും. വിശുദ്ധ അല്‍ഫോന്‍സാ ഭാരതത്തിനു തനതായ ഒരു ആത്മീയവഴി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭാരതത്തിന്റെ വേറിട്ടുനില്ക്കുന്ന ആത്മീയപാരമ്പര്യങ്ങളോടു ചേര്‍ന്നുനിന്നുകൊണ്ട് അവള്‍ സുവിശേഷത്തെ കൂട്ടുപിടിച്ച ഒരു ജീവിതശൈലി രൂപീകരിച്ചു. ലളിതപൂര്‍ണ്ണവും സഹനബദ്ധവുമായ ആ ജീവിതംതന്നെ സുവിശേഷത്തിന്റെ ഒരു അനശ്വരവ്യാഖ്യാനമാണ്.
ഒരു വ്യക്തി വിശുദ്ധന്‍/വിശുദ്ധ ആകുന്നതോടുകൂടി ദൈവമായിത്തീരുകയോ മാലാഖയായി മാറുകയോ ചെയ്യുന്നില്ല. ഒരു നല്ല മനുഷ്യജീവിതത്തിനു സഭ നല്‍കുന്ന അംഗീകാരമുദ്രയാണ് വിശുദ്ധപദവി. സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ മഹത്ത്വം അനുഭവിച്ചറിയുകയാണത്. അല്‍ഫോന്‍സാ വിശുദ്ധ ആയപ്പോള്‍ ആരെയും തട്ടി പിറകിലാക്കുന്നില്ല; ആരുടെയെങ്കിലും മുമ്പില്‍ കയറിനില്‍ക്കുകയുമല്ല; പ്രത്യുത ഭൂമിയില്‍ ജീവിച്ച കാലത്ത് തിരുവചനം സ്വീകരിച്ച്, ഹൃദയപരിവര്‍ത്തനംവഴി ദൈവത്തിന്റെ പട്ടണം പണിയാന്‍ തീവ്രമായി ആഗ്രഹിച്ച വ്യക്തിയായിരുന്നു അവള്‍ എന്നു സഭ പഠിപ്പിക്കുകയാണ്. വചനസ്വീകരണംവഴി ഒരു വ്യക്തി നടത്തുന്ന ദൈവോന്മുഖമായ യാത്രയാണത്. ദൈവത്തോടു കൂടുതല്‍ അടുക്കുമ്പോള്‍ അവര്‍ മനുഷ്യരോടും കൂടുതല്‍ അടുക്കുകയാണ്. ഒരു വിശുദ്ധജീവിതത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്ന സഭയുടെ ഔദ്യോഗികപ്രവൃത്തിയാണ് വിശുദ്ധപദവി പ്രഖ്യാപനം. സ്വന്തം കാര്യങ്ങള്‍ അപ്രധാനമെന്നു കരുതി, ദൈവത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ച് അച്ചടക്കത്തോടെ സന്ന്യാസത്തിന്റെ വഴിയിലൂടെ നടന്നപ്പോള്‍ അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ പട്ടണം പണിയുകയായിരുന്നു.
ദൈവത്തെ കൂട്ടുപിടിച്ച് സ്വര്‍ഗ്ഗചിന്തയോടുകൂടി ജീവിച്ച ഒരു വ്യക്തിയുടെ ജീവിതം പഠിക്കുമ്പോള്‍ നമുക്കു കിട്ടുന്നത് പരലോകപരിചയമാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മ തന്മൂലം നമുക്ക് സ്വര്‍ഗ്ഗത്തെ നോക്കിക്കാണാനുള്ള കിളിവാതിലാണ്. ഈ വിശുദ്ധപദവിപ്രഖ്യാപനംവഴി സ്വര്‍ഗ്ഗത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും സഭ ഒരിക്കല്‍ക്കൂടി പഠിപ്പിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെതന്നെ ഭാവി എന്താണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ലോകത്തില്‍ ദൈവത്തെ നല്‍കിയ ഒരു വ്യക്തി എന്ന നിലയിലാണ് ഈ വിശുദ്ധപദവിപ്രഖ്യാപനത്തെ നാം കാണേണ്ടത്. ഭൗതികതയുടെ അതിപ്രസരംമൂലം ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ കഴിയാതിരിക്കുന്ന ഏവര്‍ക്കും അല്‍ഫോന്‍സാ ഒരു 'എഫാത്താ' അനുഭവം സൃഷ്ടിക്കും. മനസ്സിന്റെ ഉള്ളറകള്‍ തുറക്കാനുള്ള ഒരു ക്ഷണമാണത്. ദൈവഭാഷ കേള്‍ക്കാനും ദൈവവിചാരം കൊണ്ടുനടക്കാനുമുള്ള ഒരു നവസുവിശേഷവല്‍ക്കരണശൈലിയാണ് ഈ സഭാത്മകസംഭവം. അല്‍ഫോന്‍സായെ കൂട്ടുപിടിച്ചാല്‍, അവള്‍ നമുക്ക് സ്വര്‍ഗ്ഗത്തെ കാണിച്ചുതരും.
വിശുദ്ധ അല്‍ഫോന്‍സായുടെ ജീവിതം നമുക്ക് തുറന്നുതരുന്ന വഴി സഹനത്തിന്‍േറതാണ്. മിശിഹായില്‍ വിശ്വസിക്കുന്നതുമാത്രമല്ല, മിശിഹായ്ക്കുവേണ്ടി സഹിക്കുന്നതും ദൈവകൃപയായിട്ടു കണ്ട വിശുദ്ധപൗലോസിന്റെ ആത്മീയതയാണ് അല്‍ഫോന്‍സാമ്മയുടേതും. മറ്റുള്ളവരുടെ സഹനങ്ങള്‍കൂടി ചോദിച്ചുവാങ്ങിയ അല്‍ഫോന്‍സാമ്മ, ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍ എന്ന ശ്ലീഹായുടെ ചിന്തകള്‍ക്കപ്പുറവും എത്തിനില്ക്കുകയാണല്ലോ.
വേദനകളുടെ നടുവിലൂടെ കടന്നുപോയപ്പോഴും ഉന്നതത്തിലുള്ളവയെക്കുറിച്ചു ചിന്തിച്ച അല്‍ഫോന്‍സാമ്മ, സ്വര്‍ഗ്ഗത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചം നിരന്തരമായി പഠിപ്പിച്ച അധ്യാപികയാണ്. തന്മൂലം അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനം മിശിഹാരഹസ്യത്തിന്റെ ഇടമുറിയാത്ത പ്രഘോഷണമാണ്. ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയാണെന്ന് പഠിപ്പിച്ച വി.പൗലോസിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയാണ് അല്‍ഫോന്‍സാമ്മ. നമുക്കിന്ന് ആവശ്യമായിരിക്കുന്നത് അല്‍ഫോന്‍സാമ്മയുടെ ജീവിതത്തോടുള്ള അടുത്ത പരിചയമാണ്. ഈ വിശുദ്ധപദവിപ്രഖ്യാപനംവഴി വിശ്വാസികള്‍ക്ക് കിട്ടേണ്ടത് ഇതത്രേ.
വേദനകള്‍ ഉപേക്ഷിക്കപ്പെടേണ്ടതോ തിരസ്‌കരിക്കപ്പെടേണ്ടതോ അല്ലെന്നും പ്രത്യുത, സ്വീകരിക്കപ്പെടേണ്ടതും സ്വന്തമാക്കപ്പെടേണ്ടതുമാണെന്നും ഈ പുണ്യജീവിതം നമ്മെ പഠിപ്പിക്കുന്നു. വേദനകളെ പരാതികളും വിലാപങ്ങളുമാക്കാതെ സേ്താത്രങ്ങളും പ്രാര്‍ത്ഥനകളുമാക്കാന്‍ പഠിപ്പിച്ച സാത്വികത്യാഗിയാണ് അല്‍ഫോന്‍സാമ്മ. വി.തോമ്മാശ്ലീഹാ സ്വര്‍ഗ്ഗാനുഭൂതിയില്‍ എത്തിയത് ഈശോയുടെ മുറിപ്പാടുകള്‍ കാണുകയും അവയില്‍ സ്പര്‍ശിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും ചെയ്തപ്പോഴാണ്. ആ മുറിവുകളില്‍ മറഞ്ഞിരുന്നത് സ്വര്‍ഗ്ഗത്തിന്റെ സന്ദേശമാണ്. അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്കു നല്‍കുന്ന സന്ദേശവുമതാണ്. സ്വന്തം മുറിവുകളിലേക്കു നോക്കാതെ ഈശോയുടെ മുറിപ്പാടുകളിലേക്ക് നോക്കുക. ആ നോട്ടം പുതിയ ഒരു വീക്ഷണമാണ്. ആ വീക്ഷണത്തില്‍ ക്രിസ്തീയതയുടെ അടിവേരുകള്‍വരെ എത്തിനില്‍ക്കുന്ന ആത്മീയതയുമുണ്ട്. ഒരു വിശുദ്ധന്‍ സ്വന്തം വിശുദ്ധിയല്ല ലോകത്തിനു കൊടുക്കുന്നത്. മിശിഹായുടെയും സഭയുടെയും വിശുദ്ധിയെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ഒരു ശൈലിയാണ് കാണിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ് പുണ്യവാന്മാരാണ് സഭയുടെ ഏറ്റവും വലിയ ട്രഷറി പറയുന്നത്. ഭാരതത്തിന്റെ മുഴുവന്‍ ആത്മീയട്രഷറിയാണ് അല്‍ഫോന്‍സാ. ശുദ്ധിയുള്ള ഹൃദയതാക്കോല്‍കൊണ്ടുവേണം അതു തുറക്കാന്‍. അങ്ങനെ നമുക്ക് തുറക്കാന്‍ സാധിച്ചാല്‍ നമ്മുടെ വിശ്വാസത്തിന്റെ ആഴങ്ങളിലാണ് നാം എത്തുന്നത്. ലോകത്തില്‍ വിശുദ്ധസംസ്‌കാരം സൃഷ്ടിച്ചവരും സംസ്‌കാരങ്ങളെ വിശുദ്ധീകരിച്ചവരും പുണ്യവാന്മാരാണ്. ദൈവസാന്നിദ്ധ്യത്തിന്റെയും ദൈവകൃപയുടെ വിജയത്തിന്റെയും അത്ഭുതകരമായ അടയാളമാണ് ഒരു വിശുദ്ധന്‍/വിശുദ്ധ. മലമുകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന തെളിപോലെയാണവര്‍. ക്രിസ്തീയതയുടെ പ്രാക്തനസ്വഭാവം എന്താണെന്നും സഭയില്‍ പ്രാതഃസ്മരണീയമായിട്ടുള്ളത് എന്താണെന്നും സഭയെ നിരന്തരമായിട്ടു പഠിപ്പിക്കുന്നതും അവരാണ്.
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവിപ്രഖ്യാപനം ഭാരതത്തില്‍ ഒരു ചലനം സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ആത്മീയ ആഭിമുഖ്യങ്ങളില്‍ ഒരു തകിടംമറിച്ചിലിന് ഇത് ഇടയാക്കണം. ഭൗതികതയുടെ മറനീക്കി നമുക്കുള്ളിലെ ശിശുവിനെ തിരിച്ചറിയാന്‍ ഈ സംഭവം സഹായിക്കണം. പൂര്‍ണ്ണവളര്‍ച്ചയെത്തിയവര്‍ തങ്ങളിലെ ശിശുവിനെ തിരിച്ചറിയാന്‍ കഠിനമായ ആത്മീയവഴികളിലൂടെ നടക്കണം. ജീവിതത്തില്‍ ദൈവോന്മുഖമായ ഒരു ചിട്ടക്രമത്തിനു മുന്‍ഗണന കൊടുക്കാന്‍ ഈ ചരിത്രസംഭവം കാരണമാകും. ലാഭമായി നമ്മള്‍ കരുതിയിരുന്ന പലതും നഷ്ടമായിരുന്നു എന്നുനാം തിരിച്ചറിയുമ്പോഴാണ് നമ്മിലെ ശിശുവിനെ കണ്ടെത്തുക. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരുടെ കണ്ണുകള്‍ തുറക്കുകയും ഹൃദയം ജ്വലിക്കുകയും ചെയ്തപ്പോള്‍ അവര്‍ സത്യം തിരിച്ചറിഞ്ഞു. പൂജരാജാക്കന്മാര്‍ ഉണ്ണിയെ കണ്ടെത്തിയപ്പോള്‍ ആ വിളി ഹൃദയത്തില്‍ സ്വീകരിച്ച് മറ്റൊരു വഴിയെ മടങ്ങിപ്പോയി; തോമ്മാശ്ലീഹാ ഈശോയുടെ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ സംശയം നീക്കി. ഇവിടെയെല്ലാം തകിടംമറിച്ചിലാണ് സംഭവിക്കുന്നത്. ഭാരതീയരായ നമ്മള്‍ മതവിദ്വേഷവും ഭീകരപ്രവര്‍ത്തനവും നിരീശ്വരവാദവും സാധുജനമര്‍ദ്ദനവും വര്‍ഗ്ഗീയതയും ഭൗതികതയും എല്ലാം ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് മടങ്ങാനുള്ള ഒരു അനുകൂല അവസരമാണ് ഈ വിശുദ്ധപദവിപ്രഖ്യാപനം. ഈ പ്രഖ്യാപനം കേവലം ഒരു പ്രസ്താവനയല്ല, ഒരു കല്പനയുമല്ല. ഒരു പ്രത്യേക കാലഘട്ടത്തിന് ഉപകാരപ്പെടുന്ന ഒരു വിശുദ്ധജീവിതത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്ന സഭാത്മകപ്രവൃത്തിയാണ്. പരിശുദ്ധ പിതാവ് ഈ പ്രഖ്യാപനം നടത്തുമ്പോള്‍ സമസ്തഭാരതീയരിലും ഒരു 'എഫാത്താ' അനുഭവം, അതായത് ദൈവഭാഷ ശ്രവിക്കുവാനും തിരിച്ചറിയുവാനുമുള്ള ഒരു തുറവി ഉണ്ടാകട്ടെ. അത് നിത്യതയിലേക്കുള്ള തുറവിയാകട്ടെ.