navarathri 2010

നവ്യാനുഭവങ്ങളിലേക്ക് വീണ്ടും ഒരു നവരാത്രി

Posted on: 28 Sep 2008


നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, അറിവിന്റെ, സ്നേഹത്തിന്റെ എല്ലാം ഒന്നു മുതലുള്ള വീണ്ടുമൊരു എണ്ണിത്തുടങ്ങലിലേക്ക് ഹരിശ്രീ കുറിക്കപ്പെടുന്ന പുണ്യദിനങ്ങളാണ് നവരാത്രിയും തുടര്‍ന്നുവരുന്ന വിജയദശമിയും.

നവരാത്രിയോടനുബന്ധിച്ച് മത്സ്യമാംസാദികളും അസത്യഭാഷണങ്ങളും അരുതായ്മകളും വെടിഞ്ഞ്, അരിയാഹാരം, എരിവ്, ഉപ്പ്, പുളി എന്നിവയില്‍ നിയന്ത്രണം വരുത്തി, ബ്രഹ്മചര്യം പാലിച്ച് ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന വ്രതമനുഷ്ഠിക്കേണ്ടതുണ്ട്. ദിവസേന ക്ഷേത്രദര്‍ശനം നടത്തുകയും ദേവിപ്രീതി വരുത്തുകയും ചെയ്യണം.

ഈ വര്‍ഷം ഒക്ടോബര്‍ 12-നാണ് നവരാത്രിവ്രതം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി 11-ാം തീയതിയിലെ അമാവാസിയില്‍ പിതൃപ്രീതി വരുത്തേണ്ടതുണ്ട്. മാതാ-പിതാ-ഗുരു-ദൈവം ഈ രീതിയിലുള്ള ആരാധനാക്രമം ദേവീപ്രീതിയുടെ അടിസ്ഥാനശിലയായി വര്‍ത്തിക്കുന്നു.





MathrubhumiMatrimonial