വിശ്വമാനവികത
Posted on: 24 Sep 2008
തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി
ഹേ, മനുഷ്യസമൂഹമേ, തീര്‍ച്ചയായും നിങ്ങളെ ഞാന്‍ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയുവാനും പരിചയപ്പെടുവാനും വേണ്ടി നിങ്ങളെ ഞാന്‍ പല ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെയടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്നവനാണ്, നിശ്ചയം. അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാണ്.-വിശുദ്ധ ഖുര്‍ആന്‍ (49:13).
ലോകത്ത് ഇന്നും വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നു. സമത്വവും സാഹോദര്യവും വിശ്വമാനവികതയും വാക്കുകളില്‍ മാത്രമായി ഒതുങ്ങുന്നു. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഈ സൂക്തത്തിന്റെ പ്രസക്തി വലുതാണ്. മനുഷ്യരാകമാനം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ്. അവര്‍ക്ക് വ്യത്യസ്തമായ കഴിവുകളും സാധ്യതകളുമുണ്ട്. അവര്‍ പരസ്പരം ആശ്രയിച്ചും സഹകരിച്ചും ജീവിക്കേണ്ടവരാണ്. ചില സന്ദര്‍ഭങ്ങളില്‍ ദുഃഖിതമായ മനസ്സുകള്‍ക്ക് ആശ്വാസമായി സഹതാപത്തിന്റെ ഒരിറ്റ് കണ്ണുനീര്‍ സമ്പത്തിനേക്കാള്‍ വലുതായിരിക്കും. ജാതിയും മതവും നോക്കാതെ ഉത്കൃഷ്ടമായ അയല്‍ബന്ധവും ഉന്നതമായ സാമൂഹികബന്ധവും പുലര്‍ത്തണം. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണമെന്ന് അനുശാസിക്കുന്നു.
മനുഷ്യര്‍ക്കിടയില്‍ ആഭിജാത്യത്തിന്റെ പേരിലോ വര്‍ണത്തിന്റെ പേരിലോ മറ്റോ ഉച്ചനീചത്വവുമരുത്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടിയാണ്. മനുഷ്യരെ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചത് ഉത്കൃഷ്ടതയുടെയോ നികൃഷ്ടതയുടെയോ അടിസ്ഥാനത്തിലല്ല. മറിച്ച് അന്യോന്യം തിരിച്ചറിയാന്‍ വേണ്ടിയാണ്. മനുഷ്യര്‍ക്കിടയില്‍ ഉയര്‍ച്ചയും താഴ്ചയും കണക്കാക്കപ്പെടുന്നതിനുള്ള മാനദണ്ഡം 'തഖ്‌വ' അഥവാ സൂക്ഷ്മജീവിതം മാത്രമാണ്.
മക്കാവിജയവേളയില്‍ പ്രവാചകന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: 'സൂക്ഷ്മത പുലര്‍ത്തുന്ന പുണ്യവാന്‍ അല്ലാഹുവിന്റെയടുക്കല്‍ ആദരണീയനും ദുര്‍മാര്‍ഗിയായവന്‍ അല്ലാഹുവിന്റെയടുക്കല്‍ നിന്ദ്യനുമാണ്'. വിടവാങ്ങല്‍ പ്രസംഗത്തിലും പ്രവാചകന്‍ വ്യക്തമാക്കി:'നിങ്ങളുടെ റബ്ബ് ഏകനാണ്. നിങ്ങളുടെ സ്രോതസ്സ് ഒന്നുതന്നെ. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു മഹത്വവുമില്ല. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവനാണ്. മാനവികതയ്ക്ക് എതിരായിട്ടുള്ള യാതൊന്നും നിങ്ങള്‍ വെച്ചുപുലര്‍ത്തുവാന്‍ പാടില്ല. കറുത്ത അബീസിനിയന്‍ അടിമ ബിലാലിന്റെയും വെളുത്ത ഖുറൈശി പ്രമുഖന്മാരുടെയും ഇടയില്‍ സമത്വം സ്ഥാപിച്ചുകൊണ്ട് ഞാന്‍ ഇതിന് തുടക്കംകുറിക്കുന്നു.''
വിശ്വമാനവികതയ്ക്കുള്ള പരിശീലനവേളകൂടിയാണ് പരിശുദ്ധ റംസാന്‍.