ഹജ്ജ് ഒരു മഹല്‍കര്‍മ്മം

Posted on: 23 Sep 2008


ഹജ്ജ് പവിത്രമായ കര്‍മ്മമാണ്. സ്വര്‍ഗം കരസ്ഥമാക്കുകയാണ് ഓരോ തീര്‍ഥാടകന്റെയും ലക്ഷ്യം. ഓരോ ഹജ്ജാജിയും അല്ലാഹുവിന്റെ അതിഥിയാണ്. നിര്‍മലമായ മനസ്സും നിറഞ്ഞ വിശ്വാസവുമായാകണം ഓരോ ഹാജിയും മക്കയില്‍ നിന്ന് മടങ്ങേണ്ടത്. ഹജ്ജിന്റെ പവിത്രതയും അന്തസ്സും ആദ്യന്തം കാത്തു സൂക്ഷിക്കുക. വിശ്വാസികളുടെ ജീവിതത്തിലെ തീര്‍ത്തും വിത്യസ്തമായ അനുഭവമാണ് ഹജ്ജ് തീര്‍ത്ഥാടനം. കരുണാനിധിയായ അള്ളാഹുവിന്റെ മുമ്പില്‍ സ്വീകാര്യമായ കര്‍മ്മമായി ഓരോരുത്തരുടെയും ഹജ്ജ് യാത്ര അംഗീകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എല്ലാവര്‍ക്കും ശുഭയാത്ര നേരുന്നു.



ഇഹ്‌റാം


നിശ്ചിത സ്ഥല(മീഖാത്ത്)ത്ത് വെച്ചു ഹജ്ജിനോ ഉംറക്കോ, നിയ്യത്ത് ചെയ്തുകഴിഞ്ഞാല്‍ ചിലകാര്യങ്ങള്‍ നിഷിദ്ധമാണ്. അത് കൊണ്ടാണ് ഭഇഹ്‌റാം' എന്ന് പറയുന്നത്. നേരിട്ട് ജിദ്ദയില്‍ ഇറങ്ങുന്ന തീര്‍ത്ഥാടകര്‍ ജിദ്ദയിലെത്തുന്നതിനെറ 30, 35 മിനുട്ട് മുന്‍പ് ഭയലംലം' എന്ന സ്ഥലത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടത്. ഇതിനായി വിമാനം കയറുന്നതിന് മുന്‍പ് തന്നെ കുളിച്ച് ശുദ്ധിയായി ഇഹ്‌റാം വേഷം അണിയേണ്ടതുണ്ട്. മദീനയില്‍ ഇറങ്ങുന്ന ഹാജിമാര്‍ മക്കയിലേക്ക് യാത്രചെയ്യുമ്പോള്‍ മദീനമക്ക പാതയില്‍ 10കി.മീ. ദൂരത്തുള്ള മസ്ജിദ് ദുല്‍ ഹുലൈഫ്(അഭിയാര്‍ അലി) എന്ന സ്ഥലത്ത് വെച്ചാണ് ഇഹ്‌റാം കെട്ടേണ്ടത്. ഇവിടെ അതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. പ്രവാചകന്‍(സ)ഇവിടെ വെച്ചാണ് ഇഹ്‌റാം കെട്ടിയത്.

ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ നഖം മുടി എന്നിവ മുറിക്കാനോ സുഗന്ധം പൂശാനോ പാടില്ല. തയ്യല്‍ വേല നടത്തിയ വസ്ത്രങ്ങളും, ഷൂ, സോക്‌സ് എന്നിവയും ധരിക്കരുത്. സ്ത്രീകള്‍ക്ക് മുഖവും മുന്‍കൈയും മറക്കല്‍ നിഷിദ്ധമാണ്. അനാവശ്യതര്‍ക്കം, കുറ്റപ്പെടുത്തല്‍, ശൃംഗാരം, വിവാഹം, വിവാഹാന്വേഷണം, ജീവികളെയും പ്രാണികളെയും ഉപദ്രവിക്കല്‍, കൊല്ലല്‍, വേട്ടയാടല്‍ എന്നിവ പാടില്ല. ചെടികള്‍, പുല്ല് എന്നിവ നശിപ്പിക്കരുത്. ഭാര്യ ഭര്‍ത്താക്കാന്മാര്‍ക്ക് ലൈംഗിക ബന്ധവും വിലക്കിയിട്ടുണ്ട്. തലയില്‍ തൊപ്പിവെക്കുകയോ തല മറക്കുകയോ ചെയ്യരുത്. ഇഹ്‌റാം കെട്ടിക്കഴിഞ്ഞാല്‍ യാത്രയില്‍ ഭതല്‍ബിയത്ത്' (ലബൈക്കള്ളാഹുമ്മ ലബൈക്ക്...) ചൊല്ലിക്കൊണ്ടിരിക്കണം.

ആദ്യം ഉംറക്ക് വേണ്ടി ഇഹ്‌റാമില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന് വിരമിച്ചശേഷം ദുല്‍ഹജ്ജ് 8ന് മക്കയിലെ താമസസ്ഥലത്ത് നിന്ന് വീണ്ടും ഹജ്ജിനായി ഇഹ്‌റാമില്‍ പ്രവേശിക്കണം.

ഹജറുല്‍ അസ്‌വദിന്റെ അടുത്തുനിന്നോ, സമാന്തരമായി ഹറം പള്ളിയുടെ ഒന്നാം നിലയില്‍ കാണുന്ന പച്ച ലൈറ്റിന് പിന്നില്‍നിന്നോ തവാഫിന് നിയ്യത്ത് ചെയ്യുക. ഏഴുപ്രാവശ്യം കഅബയെ പ്രദക്ഷിണം ചെയ്യുക. രണ്ടു റകഅത്ത് സുന്നത്ത് നമസ്‌കരിക്കുക. സംസം വെള്ളം കുടിക്കുക. സഫാ മര്‍വയുടെ ഇടയില്‍ സഅയ് ചെയ്യുക. തലമുടി അല്‍പം മുറിക്കുക. പിന്നീട് ഇഹ്‌റാം വസ്ത്രം മാറ്റുക. ഇത്രയുമായാല്‍ ഉംറ പൂര്‍ത്തിയായി.






MathrubhumiMatrimonial