പ്രഥമപ്രാര്‍ഥന
Posted on: 22 Sep 2008
പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
വിശുദ്ധ ഖുര്‍ ആനിലെ പ്രഥമ അദ്ധ്യായമാണ് ഫാത്തിഹ. മുസ്‌ലിംകള്‍ ദിവസേന 17 തവണയെങ്കിലും അവരുടെ നമസ്‌കാരത്തില്‍ ഈ വചനങ്ങള്‍ ഉരുവിടുന്നു.
''എല്ലാ സ്തുതിയും അഖിലലോകപരിപാലകനും മഹാ കാരുണികനും കരുണാവാരിധിയും പ്രതിഫലം നല്‍കുന്ന ദിവസത്തിന്റെ ഉടമയുമായ അല്ലാഹുവിനാകുന്നു.
നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായമര്‍ത്ഥിക്കുകയും ചെയ്യുന്നു.
ചൊവ്വായ വഴിയില്‍ നീ ഞങ്ങളെ നിലനിര്‍ത്തേണമേ
നിന്റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍ നിന്റെ കോപത്തിന് വിധേയമായവരും വഴിപിഴച്ചവരുമല്ലാത്തവരുടെ മാര്‍ഗത്തില്‍.''
'ബിസ്മി'കൊണ്ടാണിതാരംഭിക്കുന്നത്. അല്ലാഹുവിന്റെ പേരില്‍ത്തന്നെ തുടങ്ങുന്നു. അതാണ് ഒരു സവിശേഷത. 'ബി' എന്ന അക്ഷരം സൂചിപ്പിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക വിശേഷങ്ങളാണെന്ന് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മനസ്സിന്റെ മഹോന്നത ഭാവമാണ് സത്യം അംഗീകരിച്ചു പ്രസ്താവിക്കുക എന്നത്. ഈ മഹാപ്രപഞ്ചത്തിന്റെ സംരക്ഷകന്‍ സര്‍വശക്തനായ അല്ലാഹുവാണെന്ന് സമ്മതിച്ചു സ്തുതിക്കുകയെന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് കടന്നുവരാനിടയുള്ള മനസ്സ് രൂപപ്പെടുത്തുന്ന പ്രഥമപടിയാണ്.
മനസ്സ് സജ്ജമാകാതെ എന്ത് പ്രാര്‍ത്ഥന? പ്രക്ഷുബ്ധമായ മനസ്സില്‍ പ്രാര്‍ത്ഥന നാമ്പിടില്ല. പറയാനുള്ള കാര്യങ്ങളും നേരിടാനുള്ള വിഷയങ്ങളും വലുതും ബൃഹത്തുമാണെന്നറിയുമ്പോഴാണ് മനസ്സിന്റെ ബാലന്‍സ് ക്രമീകരിക്കപ്പെടണമെന്ന അനിവാര്യത നാമറിയുന്നത്. അതിന് സത്യം അംഗീകരിച്ചുകൊണ്ടുള്ള കീഴടങ്ങല്‍ ആവശ്യമായി വരുന്നു. കൂട്ടത്തില്‍ സത്യം ആദരിക്കുന്നതിലൂടെ മാനസികഭാവം ഉന്നതിയിലെത്തുന്നു.
സ്തുതി എന്നത് ഒരലങ്കാരമോ ഭംഗിവാക്കോ അല്ല. അത് തന്നില്‍ത്തന്നെ പ്രതിഫലനം സൃഷ്ടിക്കുന്ന ഒരു പരിവര്‍ത്തനപദമത്രെ.
കരുണ ഒരു കവചമാണ്, സ്വയംരക്ഷക്ക് അതാണ് ഏറെ സഹായകം. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവന്ന് അല്ലാഹുവിന്റെ കരുണയില്ലെന്ന് പ്രവാചകര്‍ (സ) അരുള്‍ ചെയ്തിട്ടുണ്ട്. കരുണ മനസ്സില്‍ നിന്ന് ആട്ടി ഓടിച്ചാല്‍ അവനും വന്യജന്തുക്കളും തമ്മില്‍ ഭാഷാപരമായ അതിരുകളേ നിലനില്‍ക്കൂ. ഈ കരുണയുടെ ഉറവ അല്ലാഹുവാണെന്ന സമ്മതം കാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹമുണ്ടായാല്‍ മാത്രമേ പ്രപഞ്ചം നിലനില്‍ക്കൂ എന്ന സമ്മതിക്കലിനെ സൂചിപ്പിക്കുന്നു.
ഇരു ലോകത്തിന്റെയും ഘടനകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഈ വാക്യം.
ആത്മപരിശോധനയാണ് അഥവാ വീണ്ടുവിചാരമാണ് നേരിലടുക്കാനുള്ള നേരായ വഴി.
നേരിലേക്ക് മാര്‍ഗദര്‍ശനം നല്‍കേണമേ. ഇത് അല്ലാഹുവില്‍നിന്ന് പ്രതീക്ഷിക്കുന്ന ഔദാര്യമാണ്. സത്യങ്ങളൊക്കെ സമ്മതിച്ചും ദൗര്‍ബല്യങ്ങളൊക്കെ ഏറ്റ് പറഞ്ഞും, പരമമായി നാമാവശ്യപ്പെടുന്നത് ഈ മാര്‍ഗദര്‍ശനം തന്നെ.