അഹംഭാവം
Posted on: 22 Sep 2008
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍
താനെന്ന ഭാവം മഹാകുറ്റമാണ്. അല്ലാഹു പറയുന്നു: 'ആ പരലോകഭവനം ഭൂമിയില്‍ മേന്മയോ, കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്ക് നാം സൗകര്യമാക്കിക്കൊടുക്കുന്നതാണ്. അവസാനവിജയം ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്കാകുന്നു' (28:83)
ഭൂമിയില്‍ ഔന്നത്യം കാട്ടുവാനോ, കുഴപ്പമുണ്ടാക്കുവാനോ ഉദ്ദേശിക്കാത്തവര്‍ക്കാണ് പരലോകഭവനം. അഥവാ അവര്‍ണ്ണനീയമായ സുഖസൗകര്യങ്ങളോടു കൂടി അനശ്വരമായ സ്വര്‍ഗം.
പ്രവാചകവചനം: ''നിങ്ങള്‍ പരസ്പരം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് ദിവ്യസന്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരാള്‍ മറ്റൊരാളോട് ദുരഭിമാനം കാട്ടരുത്. ഒരാള്‍ മറ്റൊരാളോട് അതിക്രമം പ്രവര്‍ത്തിക്കയുമരുത്''. മറ്റൊരു ഹദീസ് കാണുക: പ്രവാചകന്‍ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ ഒരു അണുതൂക്കം അഹംഭാവമുണ്ടായാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല!, ഇതുകേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു. ''ഒരാള്‍ തന്റെ വസ്ത്രവും ചെരിപ്പും നല്ലതാവണമെന്ന് ഇഷ്ടപ്പെടുന്നു. ഇത് അഹംഭാവമാകുമോ? പ്രവാചകന്‍ പറഞ്ഞു. ''അല്ലാഹു ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹംഭാവമെന്നാല്‍ സത്യത്തെ തള്ളിക്കളയലും ജനങ്ങളെ പുച്ഛിക്കലുമാണ്''.
മറ്റൊരു നബിവചനം: 'നരകക്കാരെക്കുറിച്ചു ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? ക്രൂരനും സത്യം തള്ളിക്കളയുന്നവനും അഹംഭാവിയുമായ എല്ലാവരുമാകുന്നു'. ഇത്രയും പറഞ്ഞതില്‍നിന്ന് അഹങ്കാരം കടുത്ത കുറ്റമാണെന്ന് വ്യക്തമായല്ലോ. അഹങ്കാരത്തിനു പകരം സത്യവിശ്വാസികള്‍ വിനയമാണ് കൈകൊള്ളേണ്ടത്. അല്ലാഹു പറയുന്നു:
'കരുണാനിധിയായ അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരും തങ്ങളെ അജ്ഞന്മാര്‍ അഭിമുഖീകരിച്ചു സംസാരിക്കുന്നതായാല്‍ സമാധാനപരമായ വാക്ക് സംസാരിക്കുന്നവരുമാകുന്നു' (25:63). ഭൂമിയില്‍ വിനയത്തോടു കൂടി നടക്കുക എന്നതിന്റെ അര്‍ത്ഥം അഹംഭാവമോ, പത്രാസോ നടിക്കാതെ അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ അടക്കത്തോടും മാന്യതയോടും കൂടി ജീവിക്കുക എന്നതാണ്.
മര്യാദകെട്ട വാക്കുകളുമായി ആരെങ്കിലും അവരെ അഭിമുഖീകരിച്ചാല്‍ അത്തരം ചീത്ത വാക്കുകള്‍ അങ്ങോട്ടു പറയാതെ വിട്ടുവീഴ്ച ചെയ്തു നല്ല വാക്കുകള്‍ ഉപയോഗിക്കുക എന്നതും കരുണാനിധിയായ അല്ലാഹുവിന്റെ അടിമകളുടെ സ്വഭാവമാണ്.