കണ്ണീരൊപ്പിയും വഴികാട്ടിയും ജിദ്ദയിലെ മലയാളി കൂട്ടായ്മ
Posted on: 31 Jan 2008
ജിദ്ദ: മത, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കര്‍മ്മനിരതമായ പത്തുവര്‍ഷം പിന്നിടുകയാണ് ജിദ്ദയിലെ മലയാളി കൂട്ടായ്മയായ ഐ.ഡി.സി (ഇസലാമിക് ദുവാ കൗണ്‍സില്‍). ദശവാര്‍ഷികം ജനോപകാരപ്രദമായ പരിപാടികളോടെ നടത്താനാണ് ഭാരവാഹികളുടെ തീരുമാനം. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദശവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ശരഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ്.
1997 ല്‍ സ്ഥാപിതമായ ഐ.ഡി.സി നിര്‍ദ്ധനര്‍ക്ക് താങ്ങായി പ്രവാസി സമുഹത്തിനിടയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ചികിത്സ, വീടുനിര്‍മ്മാണം, പുനരധിവാസം, ഉപജീവനം, തൊഴില്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 49,65,946 രൂപയാണ് നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ് തത്. എഴുപത്തഞ്ച് കുടുംബങ്ങള്‍ക്ക് പ്രതിമാസം 500 രൂപവീതം എത്തിച്ചുകൊടുക്കുന്നുണ്ട്.
വായനക്കൂട്ടം, ബോധവല്‍കരണം ലക്ഷ്യംവച്ച് ഒമേഗ, കുടുംബിനികള്‍ക്കായി തണല്‍, വിദ്യാര്‍ത്ഥികള്‍ക്കായി തളിര്‍, കായിക വികസനത്തിനായി ഒയായിസ് ആര്‍ട്‌സ് ആന്‍ഡ് സ് പോര്‍ട്‌സ് ക്ലബ് എന്നിവയും ഐ.ഡി.സി യുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. പ്രവാസികളുടെ പൊതുപ്രശ്‌നങ്ങളിലും ഐ.ഡി.സി സജീവമായി ഇടപെടുന്നു.