മനംകവര്‍ന്ന് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം

Posted on: 12 May 2011




തൃശ്ശൂര്‍: തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയപ്രദര്‍ശനം പതിനായിരങ്ങളുടെ മനംകവര്‍ന്നു. നൃത്തഗണപതി, മധുരമീനാക്ഷി, ഒമ്പത് തട്ടുകളുള്ള കാവടിക്കുട തുടങ്ങിയ സ്‌പെഷല്‍ കുടകളടക്കം 40 സെറ്റ് കുടകളും നെറ്റിപ്പട്ടം, ആലവട്ടം, വെണ്‍ചാമരം, കച്ചക്കയര്‍, പലവര്‍ണ കഴുത്തുമണി, കൈമണി, പള്ളമണി, കോലം എന്നിവയും പ്രദര്‍ശനത്തിലുണ്ടായി.

വരിക്കാശ്ശേരി മന ക്ഷേത്രദേവസ്വത്തില്‍നിന്ന് 1970ല്‍ കൊണ്ടുവന്ന 25 മണികളുള്ള പ്രത്യേക പള്ളമണിയും പ്രദര്‍ശിപ്പിച്ചിരുന്നു. രാത്രി 12വരെ നീണ്ട പ്രദര്‍ശനം കാണാന്‍ വന്‍ തിരക്കായിരുന്നു.

രാവിലെ 9ന് കളക്ടര്‍ പി.ജി. തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചമയങ്ങള്‍ കാണാനെത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.സി.എസ്. മേനോന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രൊഫ. എം. മാധവന്‍കുട്ടി, സെക്രട്ടറി സി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.





MathrubhumiMatrimonial