goodnews head

കുതിരോടത്തേക്കുള്ള ഇടവഴി ഇനി 'പോലീസ്‌റോഡ്'

Posted on: 06 Aug 2008


തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട കീരന്‍പറമ്പില്‍നിന്ന് കുതിരോടത്തേക്കുള്ള ഇടവഴി ഇനി 'പോലീസ്‌റോഡ്' എന്നറിയപ്പെടും. ഇടവഴി റോഡാക്കാന്‍ മുന്‍കൈയെടുത്ത പോലീസിന് നാട്ടുകാരുടെ സ്നേഹോപഹാരമാണ് പുതിയ പേര്. 'തേഞ്ഞിപ്പലം എസ്.ഐ ജോണ്‍സണ്‍സാറും സംഘവുമാണ് വഴിപ്രശ്‌നം പരിഹരിച്ചത്. അതുകൊ് നന്ദിസൂചകമായി പോലീസ്‌റോഡെന്ന് പേരിട്ടു' - ഗ്രാമപ്പഞ്ചായത്തംഗം കെ.ടി. ഹസ്സന്‍കോയ പറഞ്ഞു.

കുതിരോടത്ത് പ്രദേശത്തുള്ളവര്‍ റോഡിനുവേി മുറവിളികൂട്ടിത്തുടങ്ങിയിട്ട് കാല്‍നൂറ്റാിലേറെയായി. മൂന്നടി വീതിയുള്ള ഇടവഴിയായിരുന്നു നാട്ടുകാര്‍ക്ക് ശരണം. കസേരയിലേറ്റി തലച്ചുമടായി വേണം രോഗികളെ ആസ്​പത്രിയില്‍ കൊുപോകാന്‍. മയ്യത്ത് കൊുപോകാന്‍പോലും വഴിയില്ല. നിവേദനങ്ങള്‍ കൊടുത്ത് നാട്ടുകാര്‍ വശംകെട്ടു.

ഒടുവില്‍ ഒരു പോലീസ്‌കേസാണ് വഴിയിലേക്ക് വഴിതുറന്നത്. കഴിഞ്ഞമാസം കുടിവെള്ളപൈപ്പ് പൊട്ടിയത് സംബന്ധിച്ച ഒരുപരാതി അന്വേഷിക്കാന്‍ തേഞ്ഞിപ്പലം എസ്.ഐ ജോണ്‍സണ്‍ കുതിരോടത്തെത്തി. ജീപ്പ് നിര്‍ത്തിയശേഷം ഇടവഴിയിലൂടെ നടന്നായിരുന്നു യാത്ര. സ്ഥലത്തുായിരുന്ന പഞ്ചായത്തംഗത്തോട് എസ്.ഐ റോഡിന്റെ വിവരമന്വേഷിച്ചു. സ്ഥലം വിട്ടുകിട്ടാത്തതാണ് റോഡില്ലാത്തതെന്ന് പഞ്ചായത്തംഗം പറഞ്ഞു.

അടുത്തദിവസം എസ്.ഐയും പഞ്ചായത്തംഗവും മുന്‍കൈയെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു. ഒരു വീടിന്റെ മുറ്റത്ത് നാട്ടുകൂട്ടംപോലെ ഗ്രാമം ഒന്നടങ്കം ഒത്തുചേര്‍ന്നു. 'വലിയ വീടുകളും നിറയെ പത്രാസുള്ള മനുഷന്മാരും - നിങ്ങള്‍ക്കാര്‍ക്കും വഴിവേ?േ' യോഗത്തില്‍ എസ്.ഐ ചോദിച്ചു. കീരന്‍പറമ്പില്‍നിന്ന് താഴേചീനിപ്പാടത്തേക്ക് 10 അടി വീതിയുള്ള വഴി നിര്‍മിക്കാന്‍ ആ യോഗം തീരുമാനിച്ചു. എതിര്‍ത്തുനിന്നവരെ നാട്ടുകാര്‍ അനുനയിപ്പിച്ചു. 15ദിവസംകൊ് ഇടവഴി റോഡായി.

റോഡിലൂടെ ആദ്യം ഓട്ടോറിക്ഷ ഓടിയപ്പോള്‍ 75കാരിയായ കപ്പന്‍ നബീസ പറഞ്ഞു 'ഇനി ഞമ്മക്ക് മരിച്ചാലും മതി'. എത്രയോകാലത്തെ കാത്തിരിപ്പിനൊടുവില്‍ റോഡ് യാഥാര്‍ഥ്യമാക്കിയ പോലീസിനുള്ള നന്ദിസൂചകമായി എസ്.ഐ ജോണ്‍സണെക്കൊുതന്നെ റോഡ് ഉദ്ഘാടനം ചെയ്യിപ്പിച്ചു. പഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്ന് പോലീസ് റോഡെന്ന് ബോര്‍ഡും സ്ഥാപിച്ചു.

 

 




MathrubhumiMatrimonial