githadharsanam

ഗീതാദര്‍ശനം - 654

Posted on: 28 Nov 2010


ഈ ബുദ്ധി ഉള്ളവരെയാണല്ലോ 'വകതിരിവുള്ളവര്‍' എന്ന് പച്ച മലയാളത്തില്‍ പണ്ടേ പറയാറ്. രാജസമായോ താമസമാെയാ െചയ്യുന്ന കര്‍മം കര്‍മവാസന വളര്‍ത്തി ബന്ധനത്തിന് കാരണമാവും. ഈ കര്‍മമാണ് 'പ്രവൃത്തി'. ഈശ്വരാര്‍പ്പണമായി െചയ്യുന്ന കര്‍മം കര്‍മവാസനയെ തളര്‍ത്തി മോക്ഷം തരും.

ഇതാണ് 'നിവൃത്തി'. വാസനാക്ഷയം വരുത്തുന്നത് 'കാര്യം', വാസനാഭിവൃദ്ധി വരുത്തുന്നത് 'അകാര്യം'. ഞാന്‍ ശരീരം മാത്രമാണ് എന്ന നിലപാടാണ് ഭയം.

'അഹം ബ്രഹ്മാസ്മി' എന്നായാല്‍ അഭയമായി. കര്‍മവാസനയാണ് ബന്ധം. ആ വാസനയുദട ശോഷണം മോക്ഷം. കര്‍മമൊക്കെ പ്രവൃത്തിയും കര്‍മെത്ത അപ്പാടെ ഉപേക്ഷിക്കുന്നത് നിവൃത്തിയും എന്നല്ല ഉദ്ദേശിക്കുന്നെതന്ന് സ്​പഷ്ടമാണ്.

വ്യക്തമായ വസ്തുബോധമാണ് ശരിയായ വകതിരിവിന്റെ ഉറവിടം. എന്നുെവച്ചാല്‍ സത്വഗുണപ്രധാനമായജ്ഞാനം തന്നെ. ജ്ഞാനവാസന എല്ലാവരിലുമുണ്ട്. വാസന ഉണ്ടെങ്കിലും ജ്ഞാനം സ്വയം സമാര്‍ജിച്ചേ തീരൂ. അതായത്, ജനിച്ചാല്‍ മാത്രം പോരാ, അറിവിലേക്ക് രണ്ടാമെതാന്നുകൂടി പിറക്കണം. കുറച്ചേ ഉള്ളൂ വാസന എങ്കിലും അതിെന വികസിപ്പിക്കാന്‍ കഴിയും. ഈ വികാസമാണ് ജീവപരിണാമത്തിന്റെ സ്വാഭാവികമായ ദിശാമുഖം. അല്ലാെത, ചളിക്കുണ്ടിലെ തവളയുടെ തനിയാവര്‍ത്തനപരമ്പരയില്‍ കുറേ കോടികൊല്ലം കിടക്കാനുള്ള അതിജീവനശേഷി അല്ല.

കര്‍ത്താവിന് വകതിരിവുണ്ടെങ്കില്‍ കര്‍മം സാത്വികമേ ആവൂ. അഥവാ, കര്‍മം സാത്വികമാകാന്‍ കര്‍ത്താവിന് വക തിരിവുണ്ടായാല്‍ മതി. ജന്മസിദ്ധമായ അവബോധം കൊണ്ട്

ഈ ബുദ്ധി കൈവന്ന ആള്‍ക്ക് ജ്ഞാനം ആര്‍ജിക്കാന്‍ കര്‍മപദ്ധതി സഹായകമാവും. ഇതാണ് കര്‍മത്തിലൂെടയുള്ള സിദ്ധി.



MathrubhumiMatrimonial