വിട; ഇനി തൃശ്ശൂരില്‍
Posted on: 24 Jan 2011
ആരവവും ആഘോഷവുമായിത്തിളച്ചുമറിഞ്ഞിരുന്ന നഗരം നിശ്ശബ്ദമായി.കലോത്സവം കൊടിയിറങ്ങി.കോട്ടയത്തുനിന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ മടങ്ങിപ്പോയി.
പക്ഷേ,ചിലമ്പിന്റേയും ചെണ്ടയുടേയുമൊക്കെ പ്രതിധ്വനി മൈതാനങ്ങളില്‍ ഇപ്പോഴും ബാക്കി കിടക്കുന്നു.ഒന്നാമതെത്തിയവരുടെ സന്തോഷവും പിന്നിലായിപ്പോയവരുടെ സങ്കടവും ഇവിടെയുള്ളതുപോലെ.ഒപ്പം, വൈകി വന്നതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവരുടെ കരച്ചിലും.
കോഴിക്കോട് ജില്ലയ്ക്ക് ചരിത്ര നേട്ടമാണ് ഈ മേള സമ്മാനിച്ചത്;തുടര്‍ച്ചയായി അഞ്ചാമത്തെ കലാകിരീടം.കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള നൂറ്റിപ്പതിനേഴരപ്പവന്‍ കപ്പില്‍ വീണ്ടും അവര്‍ മുത്തമിട്ടു.
ഈ കലാമേള എന്നും ഓര്‍ക്കപ്പെടും;സംഘാടനത്തിലെ മികവുകൊണ്ടും പങ്കാളിത്തത്തിന്റെ പെരുപ്പം കൊണ്ടും.പുല്ലുമേട് ദുരന്തം കാരണം മേളയുടെ തിയ്യതികളില്‍നിന്ന് ഒരു ദിവസം വെട്ടിക്കുറച്ചെങ്കിലും ആകെയുള്ള നടത്തിപ്പിനെ അത് ബാധിക്കാതിരിക്കാന്‍ സംഘാടകര്‍ യത്‌നിച്ചു.അതില്‍ അവര്‍ വിജയിച്ചു.
എന്നാല്‍, വിവിധ ജില്ലകളില്‍നിന്ന് അപ്പീലിന്റെ ബലത്തില്‍ മത്സരിക്കാനെത്തിയവരുടെ എണ്ണം ഇക്കുറിയും കൂടുതലായിരുന്നതിനാല്‍ ചില മത്സരങ്ങള്‍ വൈകി.'അപ്പീല്‍ മത്സര'ത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇക്കുറി കാഴ്ചക്കാരുടെ ഭാഗത്തു നിന്നുണ്ടായത്.
തമിഴ്‌നാടും കര്‍ണാടകവും കേരള മോഡല്‍ സ്‌കൂള്‍ മേള നടത്തണമെന്ന ആഗ്രഹവുമായി കേരളത്തെ സമീപിച്ചത് ഈ കലോത്സവത്തിനിടയില്‍.ഇനി അടുത്ത വര്‍ഷം തൃശ്ശൂരില്‍ കാണാമെന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് പല അധ്യാപകരും വിദ്യാര്‍ഥികളും കോട്ടയത്തുനിന്ന് മടങ്ങിയത്.അക്ഷരനഗരിയില്‍ നിന്ന് ഇനി പൂര നഗരിയിലേക്ക്.